കാരശ്ശേരി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട്‌ കുട്ടികളടക്കം നാലുപേരും ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാരശ്ശേരി പഞ്ചായ

To advertise here,

ത്തിലെ തോട്ടക്കാട് സണ്ണിപ്പടിയി

ലാണ് സംഭവം. വാഹനത്തി

ൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയി

ൽപ്പെട്ടയുടൻ യാത്രക്കാർ പുറത്തി

റങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. മുരിങ്ങംപുറായി കള്ളി

വളപ്പിൽ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഓടിക്കൊണ്ടിരിക്കെ കത്തിയത്. മുക്കത്തുനിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായി

രുന്ന കാറാണ് പൂർണമായും കത്തിനശിച്ചത്. പുക ഉയർന്ന് നിമിഷ

ങ്ങൾക്കകം തീ കാറിലേക്ക് ആളിപ്പടർന്നു. ആർക്കും പരിക്കില്ല. വിവരമ

റിയിച്ചതിനെത്തുടർന്ന് മുക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.