
കോഴിക്കോട്: കേന്ദ്രസർക്കാർ നടപ്പാക്കിയ ലേബർ കോഡ് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ തൊഴിലാളികൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ.) ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷനായി. ദീപക് ധർമടം പ്രസിഡന്റായും എ.വി. ഫർദിസ് സെക്രട്ടറിയായും വി.വി.കെ. ഫിജാസ് ട്രഷററായുമുള്ള പുതിയ കമ്മിറ്റി ചടങ്ങിൽ സ്ഥാനമേറ്റു. ജില്ലാ സെക്രട്ടറി പി.കെ. സജിത്, ട്രഷറർ പി. പ്രജിത്, വൈസ് പ്രസിഡന്റ് എ. ബിജുനാഥ്, ജോയിന്റ് സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ്, എം.വി. ഫിറോസ്, പി. ഗിരീഷ് കുമാർ, ഷിബു ടി. ജോസഫ്, എ.വി. ഷെറിൻ, കെ.സി. റിയാസ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: KUWJ Kozhikode district general body meeting urges the central government to resolve concerns regarding the implementation of the new Labour Codes.
Published: 29 Nov 2026, 11:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented