ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റിയെ ക്ഷേത്രാചാരപ്രകാരം അരിയിട്ടുവാഴ്ച നടത്തി. 40 വർഷത്തിനു ശേഷമാണ് അരിയിട്ടുവാഴ്ച നടക്കുന്നത്. പാരമ്പര്യ ട്രസ്റ്റിയായി കുറുമ്പ്രനാട് രാജസ്വരൂപം കെ.കെ. വീരവർമ രാജ ചുമതലയേറ്റു. നമസ്കാരപട്ടർ മഹാദേവൻ ഉടവാൾ നൽകി. ക്ഷേത്രം തന്ത്രി പന്യംവള്ളി കുമാരൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.

To advertise here,

ക്ഷേത്രംമേൽശാന്തി അഞ്ഞൂറ്റിമംഗലം നാരായണൻ നമ്പൂതിരി, എക്സികുട്ടീവ ഓഫീസർ വസന്തകുമാരി, കുറുമ്പ്രനാട് രാജസ്വരൂപം അംഗങ്ങൾ, മുൻഭാരവാഹികൾ, ജീവനക്കാർ, ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങൾ, കാറകൂറ രാമചന്ദ്രൻ നായർ, പി.എസ്. മഹാദേവൻ , കെ.കെ. പ്രഭാകരവർമ, നാരായണൻകുട്ടി, ബാബു ക്ലാസിക്, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.