തൃക്കൊടിത്താനം: പായിപ്പാട് നാലുകോടി പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ സ്ത്രീയുടെ നഷ്ടപ്പെട്ട സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി. ശോശാമ്മ തോമസിന്റെ രണ്ടു പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. പള്ളിയിലെത്തിയ കരിമ്പിൽവീട്ടിൽ വിപിൻ വർഗീസിന് മാല ലഭിച്ചു. അദ്ദേഹം അത് തൃക്കൊടിത്താനം പോലീസിന് കൈമാറി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മാലയുടെ ഉടമ ശോശാമ്മ തോമസിനെ കണ്ടെത്തി. സ്റ്റേഷനിൽ എസ്.എച്ച്.ഒ. എസ്. സുനിലിന്റെ സാന്നിധ്യത്തിൽ മാല ശോശാമ്മയ്ക്ക് കൈമാറി.

To advertise here,