മണിമല: അൻപത് വർഷം മുൻപ് മണിമല ബസ്‌സ്റ്റാൻഡിൽ പണിത കെട്ടിടം കാലപ്പഴക്കം ഉയർത്തുന്ന ഭീഷണി കാരണം പൊളിച്ചുമാറ്റി. നാല് കടമുറിയും രണ്ട് ഓഫീസ് മുറിയും രണ്ട് കാത്തിരിപ്പുകേന്ദ്രവുമടങ്ങുന്ന കെട്ടിടം ബസ്‌സ്റ്റാൻഡ് പണിയുടെ സമയത്ത് നിർമിച്ചതാണ്. ഈ കെട്ടിടമാണ് ഞായറാഴ്ച ഓർമ്മയായത്

To advertise here,

ബസ്‌സ്റ്റാൻഡ് വികസനത്തിനായി ജില്ലാപഞ്ചായത്തിന്റെ ധനസഹായത്തോടെ ആറ്റുതീരം കെട്ടി ഉയർത്തി മൈതാനി നിർമിച്ചിരുന്നു. എന്നാൽ, ഈ ഭാഗത്ത് ബസ്‌സ്റ്റാൻഡ് നിർമിക്കാതെ പത്ത് കടമുറി പണിതു. ഇതോടെ ബസ്‌സ്റ്റാൻഡ് വികസനം സാധ്യമല്ലാതായി. പഴയ ബസ്‌സ്റ്റാൻഡിലെ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് കാത്തിരിപ്പുകേന്ദ്രവും ഓഫീസ് മുറിയും നിർമിക്കാനാണ് ആലോചന.

ഈ മാസം ആദ്യം കെട്ടിടം പൊളിച്ചുമാറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, കെട്ടിടം ഉപയോഗിച്ചിരുന്ന വ്യാപാരിയെ ഒഴിപ്പിക്കുന്നതിനുള്ള നടപടി നീണ്ടതാണ് പൊളിച്ചുമാറ്റൽ വൈകിച്ചത്. ബസ്‌സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രം ഇല്ലാതായത് ജനങ്ങളെ വലയ്ക്കും. താത്കാലികസംവിധാനം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.