ചങ്ങനാശ്ശേരി : വിനായകചതുർഥി ഗണേശോത്സവത്തോടനുബന്ധിച്ച് പെരുന്ന മാരണത്ത്കാവ് ദേവീക്ഷേത്രത്തിൽനിന്ന്‌ ആരംഭിച്ച വിശ്വവിനായക വിഗ്രഹഘോഷയാത്ര വർണാഭമായി. നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, ഡിവൈ.എസ്.പി. എസ്. ആസാദ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ചു. തുടർന്ന് നടന്ന ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. രഥഘോഷയാത്രയിൽ കലാരൂപങ്ങൾ, സെമി ക്ലാസിക്കൽ ഡാൻസ്, വിനായക ഫ്ളോട്ട്, ഡി.ജെ. മ്യൂസിക് എന്നിവ കൊഴുപ്പേകി.

To advertise here,

വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഗണപതിപൂജ, ഗണപതി ഹോമം, വിനായക അഷ്ടോത്തര മന്ത്രാർച്ചന, ഭജന എന്നിവ നടന്നു.

വിശ്വവിനായക സംഘാടക സമിതി പ്രസിഡന്റ് സി.ആർ. മുരളീധരൻ, സെക്രട്ടറി നന്ദേഷ്‌ നവനീതം, മനു പാരയിൽ, കൗൺസിലർമാരായ എൻ.പി. കൃഷ്ണകുമാർ, കണ്ണൻ മംഗലശ്ശേരി, അജീഷ് കൊച്ചുകൊട്ടാരം, ഗായത്രി എം.നായർ, സംഘാടകരായ ഈശ്വരൻ നമ്പൂതിരി, എം. ദീപു പെരുന്ന, രതി ബി.ഉണ്ണിത്താൻ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ മംഗളാരതിയോടെ ഘോഷയാത്ര സമാപിച്ചു.