അഞ്ചാലുംമൂട് :അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്രത്തിലെ ഉരുൾനേർച്ചയ്ക്ക് ഭക്തജനത്തിരക്കേറി. വ്രതശുദ്ധിയോടെ എത്തുന്ന ഭക്തർ ക്ഷേത്രത്തിനു സമീപത്തുള്ള കായലിൽ മുങ്ങിക്കുളിച്ച് ഈറനോടെ ക്ഷേത്രത്തിനു വലംവെച്ച് മൂന്നുതവണ ശയനപ്രദക്ഷിണം നടത്തുന്നതാണ് ഉരുൾനേർച്ച.

To advertise here,

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി പ്രത്യേക ബസ് സർവീസുകളുണ്ട്. ജലഗതാഗതവകുപ്പിന്റെ ബോട്ടുകളും സർവീസുകൾ നടത്തുന്നുണ്ട്. ഉത്സവത്തോടനുബന്ധിച്ച് വലിയ വ്യാപാരമേളയും ക്ഷേത്രപരിസരത്ത് നടക്കുന്നുണ്ട്. ഉത്സവത്തിന്റെ ഭാഗമായി മണിമണ്ഡപ സമർപ്പണവും മാതൃഭൂമി പ്രത്യേക പതിപ്പ് പ്രകാശനവും കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി നിർവഹിച്ചു.

ക്ഷേത്രത്തിനു സമീപം നടന്ന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി വർക്കിങ്‌ പ്രസിഡന്റുമാരായ പി.എ. പ്രിജി, ജെ. അഴകരത്നം (ഷാജി), സെക്രട്ടറിമാരായ ഡോ. കെ.വി. ഷാജി, ഡി.എസ്. സജീവ് തുടങ്ങിയവർ പങ്കെടുത്തു.