പുനലൂർ :പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും മുടങ്ങിക്കിടക്കുന്ന പെൻഷൻ പരിഷ്‌കരണ നടപടികളും ക്ഷാമാശ്വാസ കുടിശ്ശികവിതരണവും ആരംഭിക്കണമെന്നും പെൻഷൻ സംഘ് പുനലൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി. സോമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.കെ. വേലപ്പൻപിള്ള അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ ജെ. രാധാകൃഷ്ണപിള്ള, പി. മോഹനൻ, ബ്ലോക്ക് സെക്രട്ടറി സി.ജി. മുരളീധരൻനായർ, വി. യശോദ എന്നിവർ പ്രസംഗിച്ചു. ജില്ലാകമ്മിറ്റി അംഗം കെ. രാമചന്ദ്രക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരികസമ്മേളനം വിരമിച്ച പ്രൊഫ. ഡോ. എസ്. മുരളീധരൻനായർ ഉദ്ഘാടനം ചെയ്തു.
പി. അർജുനൻപിള്ള, കെ. സജീവ്, പി.കെ. ഗോപിനാഥൻപിള്ള, ആർ. ശോഭനാമണി, സോമൻപിള്ള എന്നിവർ പ്രസംഗിച്ചു. സംഘടനാ സംസ്ഥാന കമ്മിറ്റി അംഗം ഡി. ബാബുപ്പിള്ള ഉദ്ഘാടനം ചെയ്തു. കെ.ജി. വിജയൻ അധ്യക്ഷത വഹിച്ചു.
സമാപനസമ്മേളനം ജില്ലാ പ്രസിഡന്റ് കെ. വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സി.ജി. മുരളീധരൻനായർ (പ്രസി.), കെ. സജീവ് (സെക്ര.), പി. മോഹനൻ, ആർ. ശോഭനാമണി (വൈസ് പ്രസി.), ഡോ. എസ്. സലിൽ, വി. യശോദ (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
Published: 10 Nov 2026, 02:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented