കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കാനിതാ സ്മാർട് വിഷണർ എന്ന ഉപകരണവുമായി തിരുവനന്തപുരം കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്‌കൂളിലെ കൂട്ടുകാരികൾ. അന്ധരായ ആൾക്കാർ മുന്നിലെ തടസ്സങ്ങൾ അറിയാൻ കൈയിൽ പിടിക്കുന്ന വടിയാണല്ലോ വൈറ്റ് കെയ്ൻ. ഈ ഉപകരണത്തിൽ അത്തരമൊരു സ്മാർട്കെയ്നും ഒരു സ്മാർട് ഗ്ലാസ്സുമാണുള്ളത്. ഈ കണ്ണടയിൽ രണ്ട് ക്യാമറ, രണ്ട് സെൻസർ, രണ്ട് ഇയർഫോൺ എന്നിവ ഉണ്ട്. ഇതു വച്ചുനടന്നാൽ മുന്നിലുള്ള തടസ്സങ്ങൾ എന്താണെന്ന് സെൻസർ കണ്ടുപിടിച്ച് വിശകലനം ചെയ്ത് ശബ്ദരൂപത്തിൽ ഇയർഫോൺവഴി ചെവിയിൽ കേൾപ്പിക്കും. അപകടം വല്ലതും പറ്റിയാൽ സ്മാർട്കെയ്നിലുള്ള ബട്ടൺ അമർത്തിയാൽമതി. ഉടൻ ബന്ധുക്കൾക്കും പോലീസിലും അലർട്ട് പോകും. ഇനി ബട്ടൺ അമർത്താൻ പറ്റിയില്ലെങ്കിൽ സെൻസറുകൾ ചുറ്റുവട്ടം മനസ്സിലാക്കി ബന്ധപ്പെട്ടവരെ അറിയിക്കും. പോകേണ്ട സ്ഥലം സ്മാർട് കെയ്നോട് പറഞ്ഞുകൊടുത്താൽ മതി. അത് കൃത്യമായി വഴിപറഞ്ഞുതന്ന് എത്തേണ്ടിടത്ത് എത്തിക്കും. 

To advertise here,