ഓൺലൈൻ സംഭാഷണങ്ങളെ കൂടുതൽ ലളിതവും വ്യക്തവുമാക്കുന്നതിൽ ഇമോജികൾക്ക് വലിയ പങ്കുണ്ട്. കൺതടം കറുത്ത ക്ഷീണിച്ച മുഖം, അന്ധാളിപ്പോടെയുള്ള നോട്ടം, സംശയത്തോടെ പൊന്തിയ പുരികങ്ങൾ തുടങ്ങി ഏത് വികാരങ്ങളെയും ഒരു കുഞ്ഞുചിത്രത്തിലൂടെ പ്രകടിപ്പിക്കാൻ ഇവയ്ക്ക് കഴിയും. ഇമോജികളുടെ ഈ പ്രസക്തിയും പ്രാധാന്യവും ഓർമ്മിപ്പിക്കാനാണ് എല്ലാ വർഷവും ജൂലായ് 17 ലോക ഇമോജി ദിനമായി ആചരിക്കുന്നത്. ആപ്പിളിന്റെ കലണ്ടർ ഇമോജിയിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ജൂലായ് 17 ആയതിനാലാണ് ഈ ദിവസം തന്നെ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. 1999-ൽ ജപ്പാൻ സ്വദേശിയായ ഷിഗെറ്റാകെ കുരിതയാണ് ആദ്യമായി ഇമോജികൾ രൂപകൽപ്പന ചെയ്തത്. പിന്നീട്, ഇമോജികളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ നൽകുന്ന 'ഇമോജിപീഡിയ'യുടെ സ്ഥാപകൻ ജെറമി ബർഗ് 2014-ലാണ് ലോക ഇമോജി ദിനാചരണത്തിന് തുടക്കം കുറിച്ചു.
Content Highlights: Celebrated annually on July 17 to honor digital expression., The date originates from the Apple calendar emoji., Created by Shigetaka Kurita in 1999., World Emoji Day was founded by Emojipedia creator Jeremy Burge in 2014.
Published: 17 Jul 2026, 02:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented