ആവശ്യമായ സാധനങ്ങള്‍:

To advertise here,

ഗോതമ്പുപൊടി : ഒരു കപ്പ്

തക്കാളി : രണ്ടെണ്ണം

മുളകുപൊടി : ഒരു ടീ സ്പൂണ്‍

വെളിച്ചെണ്ണ, വെള്ളം, ഉപ്പ് : ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:

തക്കാളി ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കണം. എന്നിട്ട് അരിച്ചെടുത്തോളൂ.

വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകളും പേസ്റ്റാക്കിയ തക്കാളിയും നന്നായി ഇളക്കി കട്ടിയുള്ള മാവാക്കിയെടുക്കണം.

ഇത് ചെറിയ ഉരുളകളാക്കിയെടുത്ത് പരത്തി എണ്ണയില്‍ പൊരിച്ചെടുത്തോളൂ. ടൊമാറ്റോ പൂരി റെഡി.