റവയും ബ്രഡ്ഡും ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം

To advertise here,

ആവശ്യമായ സാധനങ്ങൾ:
റവ : അര കപ്പ്

ബ്രഡ് : നാല് കഷണം

സവാള ചെറുതായി അരിഞ്ഞത് : ഒന്ന്

കാപ്സിക്കം അരിഞ്ഞത് : കാൽ കപ്പ്

കാരറ്റ് അരിഞ്ഞത് : മൂന്ന് ടേബിൾ സ്പൂൺ

പച്ചമുളക് അരിഞ്ഞത് : ഒന്ന്

മുളകുപൊടി : അര ടീസ്പൂൺ

തൈര് : രണ്ട് ടേബിൾ സ്പൂൺ

നെയ്യ്, ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ബ്രഡ്ഡും നെയ്യും ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് അൽപം വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ബ്രെഡ്ഡിൽ തേച്ചുപിടിപ്പിച്ചതിനുശേഷം തവയിൽ നെയ്യൊഴിച്ച് ബ്രെഡ്ഡിന്റെ രണ്ട് വശവും നന്നായി മൊരിച്ചെടുക്കണം. റവ ടോസ്റ്റ് റെഡി.