പാടത്തൊക്കെ പാറിനടക്കും

To advertise here,

പുന്നാരക്കിളി മണിമൈനേ

നിന്നെ കണ്ടാൽ കൺകുളിരാകും

മിന്നും നീയൊരു മുത്തല്ലോ!

കുഞ്ഞിക്കാലടി വയ്ക്കുന്നേരം

ചന്തം വിരിയണ കാണാല്ലോ

കുഞ്ഞിച്ചിറകു വിരിക്കുമ്പോഴോ

വെള്ളി നിലാവൊളിയാണല്ലോ

കുഞ്ഞിക്കാലും ചുണ്ടും ചേലിൽ

മഞ്ഞളരച്ചു പിടിപ്പിച്ചോ?

കുറുമൊഴിയൊഴുകും നിന്നുടെ നാവിൽ

നറുതേൻ തേച്ചു പിടിപ്പിച്ചോ?