ആറ്റിൻ കടവിൽ കണ്ടോ കണ്ടോ
കൂറ്റനൊരാനക്കൊമ്പൻ!
നീരാട്ടിന്നായ് കാട്ടിൽ നിന്നും
നീറ്റിലിറങ്ങിയ കൊമ്പൻ!
നീട്ടിയ തുമ്പിക്കയ്യിൽ വെള്ളം
ചീറ്റി രസിക്കും കൊമ്പൻ!
തീറ്റയ്ക്കായി, ചാഞ്ഞുകിടക്കും
ഈറ്റയൊടിക്കും കൊമ്പൻ!
'കാട്ടിലെ വമ്പൻ ഞാനാ'ണെന്ന്
ഊറ്റം കൊള്ളും കൊമ്പൻ!

To advertise here,