കാക്കക്കുഞ്ഞേ നീ എവിടെ?

To advertise here,

കൂട്ടിലിരിപ്പോ ചങ്ങാതി?

ചിറക് വിടർത്തി പാറാനായ്

തക്കം നോക്കിയിരിപ്പാണോ?

കുഞ്ഞിക്കാറ്റ് വരും നേരം

കുഞ്ഞിപ്പാട്ടുകൾ പാടാമോ?

നിന്നേ കാണാൻ കൊതിയുണ്ടേ

താഴത്തേക്ക് വരാമോ നീ?

വന്നാൽ നിറയെ മാമു തരാം

പയറും വിത്തും വേറെ തരാം!