ഒരിടത്തൊരിടത്ത് ഒരമ്മയാനയും കുട്ടിയാനയും ഉണ്ടായിരുന്നു. ഒരുദിവസം അമ്മയാന കുട്ടിയാനയോട് പറഞ്ഞു: ''അമ്മ അടുത്ത കാട്ടിൽ കരിമ്പ് കൊണ്ടുവരാൻ പോവുകയാ! നീ തനിയെ കാട്ടിൽ ചുറ്റിനടക്കാറൊന്നും ആയിട്ടില്ല. അതുകൊണ്ട് അമ്മ വരും വരെ എങ്ങും പോകല്ലേ!'' കുട്ടിയാന സമ്മതിച്ചു. അമ്മയാന പോയപ്പോൾ അവിടെ ഒരു കുട്ടിക്കുറുക്കൻ എത്തി. അവൻ പറഞ്ഞു: ''കുട്ടിയാനേ വാ, നമുക്ക് കാട്ടിൽ ഓടിച്ചാടി കളിക്കാം!'' ''ഞാനില്ല, എങ്ങും പോകരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്്!'' , കുട്ടിയാന പറഞ്ഞു. പിന്നെ ഒരു മഞ്ഞക്കിളിയും മുയൽക്കുട്ടനും കുട്ടിയാനയെ വിളിക്കാനെത്തി. പക്ഷേ, കുട്ടിയാന പോയില്ല. അവൻ അമ്മയ്ക്ക് വാക്കുകൊടുത്തതല്ലേ.
അപ്പോഴേക്കും അമ്മയാന കരിമ്പുമായി എത്തി. വഴിക്കു വച്ച് അമ്മയാന കുട്ടിക്കുറുക്കനേയും മഞ്ഞക്കിളിയേയും മുയൽക്കുട്ടനേയും കണ്ടിരുന്നു. കുട്ടിയാനയുടെ അനുസരണയെ കുറിച്ച് അറിഞ്ഞ് അമ്മയാനയ്ക്ക് സന്തോഷമായി. അമ്മയാന കുട്ടിയാനയ്ക്ക് ധാരാളം കരിമ്പുകൊടുത്തു.
Content Highlights: Teaches children the importance of obeying parents.
Published: 28 Nov 2026, 08:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented