
''മോന്റെ ഇംഗ്ലീഷ് കൈയക്ഷരം നല്ല ഭംഗിയുണ്ട്. പക്ഷേ മലയാളം എഴുതുന്നത് കണ്ടാല്‍ കാക്ക ചിക്കിയത് മാതിരിയും!'' ടീച്ചറെ കണ്ട് ഒരമ്മ സങ്കടം പറഞ്ഞു. ടീച്ചര്‍ എപ്പോഴും
ഇംഗ്ലീഷ് മാത്രം പഠിപ്പിക്കുന്നത് കൊണ്ടാവും അങ്ങനെ എന്നാണ് പാവം അമ്മയുടെ വിചാരം.
മിക്ക കുട്ടികള്‍ക്കും ഇംഗ്ലീഷ് എഴുതാന്‍ എളുപ്പമാണ്. അത് എപ്പോഴും എഴുതുന്നത് കൊണ്ടൊന്നുമല്ല. ഇംഗ്ലീഷ് അക്ഷരങ്ങളില്‍ വളവുകളും തിരിവുകളും കുറവാണ്. മാത്രമല്ല ഇടയ്ക്ക് ഇടയ്ക്ക് കൈ എടുത്ത് എഴുതാവുന്നതാണ് അവയെല്ലാം.
മലയാളം അക്ഷരങ്ങളാകട്ടെ കൈവഴക്കം നന്നായി വേണ്ടവയും. ചിത്രംവര പോലെയാണ് നമ്മുടെ അക്ഷരങ്ങളുടെ കുനിപ്പുകളും വളവുകളും ചുറ്റിക്കെട്ടുകളും.
ഇക്കാര്യത്തില്‍ മിന്നാമിന്നി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ നിങ്ങളെ സഹായിക്കും. വഴി കണ്ടുപിടിക്കുക, കുത്തുകള്‍ യോജിപ്പിക്കുക, കുത്തുകളിലൂടെ വരയ്ക്കുക, നിറം കൊടുക്കുക തുടങ്ങി കൈ വഴങ്ങാന്‍ സഹായിക്കുന്ന ധാരാളം ആക്റ്റിവിറ്റികള്‍ അതിലുണ്ട്. കളികളായതുകൊണ്ട് മുഷിവൊന്നും കൂടാതെ കുട്ടികള്‍ അത് ചെയ്യും. അതിലൂടെ കുട്ടിക്ക് കിട്ടുന്നത് ഉദ്ദേശിക്കുന്ന രീതിയില്‍ കൈകള്‍ ചലിപ്പിക്കാനുള്ള കഴിവാണ്.
പതിയെ പതിയെ ദിവസവും കുറച്ച് സമയം അക്ഷരങ്ങള്‍ എഴുതി പഠിക്കാന്‍ അവരോടൊപ്പം കൂടുകയും ചെയ്യണം. നിങ്ങള്‍ക്ക് തന്നെ കുത്തുകളിട്ട് അക്ഷരങ്ങള്‍ എഴുതി കൊടുക്കാം. അവര്‍ കുത്തുകള്‍ യോജിപ്പിച്ച് നോക്കട്ടേ. ഇരട്ട വരയിട്ട് അതിനുള്ളില്‍ അക്ഷരം കൃത്യമായി നിര്‍ത്താനുള്ള പരിശീലനവും ആകാം. അധിക സമയം ഇരുന്ന് കുട്ടികളെ മുഷിപ്പിക്കരുത്. മുഷിവ് തോന്നിയാല്‍ ഇടയ്ക്ക് ചെറിയ കളികളാവാം.
Content Highlights: Is your child`s Malayalam handwriting messy? Learn effective tips and activities to improve.
Published: 07 Aug 2025, 01:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented