കുട്ടികൾ ആത്മവിശ്വാസവും ധൈര്യവുമുള്ള മിടുക്കരായി വളരണമെന്നാണ് മിക്ക രക്ഷിതാക്കളും ആഗ്രഹിക്കാറുള്ളത്. മത്സരങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിച്ചും പിടിച്ചിരുത്തി പഠിപ്പിച്ചും കുഞ്ഞുങ്ങളുടെ മിടുക്ക് കൂട്ടാം എന്നൊരു ധാരണയും പലപ്പോഴും രക്ഷിതാക്കൾ വച്ചു പുലർത്താറുണ്ട്. മിക്കപ്പോഴും ഇത് വിപരീത ഫലമാണ് ഉണ്ടാക്കാറുള്ളതെന്ന് മാത്രം. കുഞ്ഞുങ്ങളെ മിടുമിടുക്കരാക്കാനുള്ള മരുന്ന് അച്ഛനമ്മമാരുടെ കൈയിൽ തന്നെയാണ് ഉള്ളത്. അതിനു സഹായിക്കുന്ന ചില പൊടിക്കൈകൾ നോക്കാം.
അച്ഛനമ്മമാർ തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന തോന്നൽ കുഞ്ഞുങ്ങളിലെ ആത്മവിശ്വാസത്തിന്റെ അടിത്തറയാണ്. അതുകൊണ്ടു തന്നെ പിശുക്കേതുമില്ലാതെ അവരെ സ്‌നേഹിക്കുക. അതു ചെയ്യരുത് ഇത് ചെയ്യരുത് എന്നിങ്ങനെയുള്ള വിലക്കുകളുമായി കുട്ടികളെ എല്ലായ്‌പ്പോഴും പൊറുതിമുട്ടിക്കാതിരിക്കുക. ടെൻഷനില്ലാതെ ഉല്ലാസത്തോടെ ചിലവഴിക്കാനുള്ള ഇടമായിരിക്കണം വീട്. അച്ഛനമ്മമാർ അവരുടെ മാനസിക സമ്മർദ്ദങ്ങൾ കുഞ്ഞുങ്ങളിലേക്ക് കടത്തിവിടാതിരിക്കാൻ ശ്രദ്ധിക്കണം. അവർക്ക് ഒരു പുത്തനുടുപ്പോ കളിപ്പാട്ടമോ വാങ്ങിക്കൊടുക്കുമ്പോൾ അവരുടെ ഇഷ്ടത്തിനുകൂടി ചെവി കൊടുത്തു നോക്കൂ.
കുഞ്ഞുങ്ങൾക്ക് എന്തും ഏതും തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള ഉറ്റചങ്ങാതിമാരായിരിക്കാൻ അച്ഛനമ്മമാരും ശ്രമിക്കണം. സ്വാതന്ത്ര്യവും സന്തോഷവും നിറഞ്ഞ കുട്ടിക്കാലമാണ് നല്ല വ്യക്തിത്വത്തിന്റെ അടിത്തറ. അതുകൊണ്ട് ഇവ രണ്ടും കുഞ്ഞുങ്ങൾക്ക് നിഷേധിക്കാതിരിക്കുക.
Content Highlights: Unconditional love is the foundation of a child's self-confidence., Minimize unnecessary restrictions to foster a stress-free home environment.
Published: 03 Aug 2026, 12:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented