
മാജിക് രൂപത്തിലാണ് ഇത് അവതരിപ്പിക്കേണ്ടത്. ഒരു ചെറിയ കടലാസിൽ ആദ്യം ഒരു സംഖ്യ എഴുതി ഏതെങ്കിലും കൂട്ടുകാരന്റെ കീശയിൽ ഇടുന്നു. ഒരുകാരണവശാലും കീശയിലുള്ള കടലാസ് നമ്മൾ പറയാതെ തുറക്കരുത്.
ഇനിയാണ് മാജിക്. ഒരു കുട്ടിയോട് ബോർഡിൽ ഒരു മൂന്നക്കസംഖ്യ എഴുതാൻ ആവശ്യപ്പെടുക. അത് വ്യത്യസ്ത അക്കങ്ങൾ ഉള്ളതായിരിക്കണം. ആ കുട്ടി എഴുതിയ മൂന്നക്ക സംഖ്യക്ക് ചുവടെ നമ്മൾ ഒരു സംഖ്യ എഴുതുന്നു.
പിന്നീട് മറ്റൊരു കുട്ടിയോട് ഇതിന് ചുവടെ മറ്റൊരു മൂന്നക്ക സംഖ്യ എഴുതാൻ ആവശ്യപ്പെടുക. അതിനുശേഷം നമ്മൾ ഒരു സംഖ്യ എഴുതുന്നു. ഇങ്ങനെ നാല് പേരെക്കൊണ്ട് എഴുതിക്കുക. നമ്മളും നാലുതവണ സംഖ്യ എഴുതുന്നു. ആകെ എട്ട് സംഖ്യകൾ ചുവടെ ചുവടെയായി വന്നത് കാണാം.
ഇനി ഈ സംഖ്യകളെ കൂട്ടിനോക്കാൻ പറയുക. ഉത്തരം പറയുമ്പോൾ കൂട്ടുകാരനോട് കീശയിലെ പേപ്പറിൽ എഴുതിയത് വായിക്കാൻ ആവശ്യപ്പെടുക. കൂട്ടിക്കിട്ടിയ സംഖ്യയാണ് കീശയിലുള്ള പേപ്പറിൽ എഴുതിയ സംഖ്യയും. സംഖ്യകൾ എഴുതുന്നതിന് മുൻപേ തന്നെ പേപ്പറിൽ ഇതെങ്ങനെ വന്നുവെന്ന് കൂട്ടുകാർ അദ്ഭുതപ്പെടും. തീർച്ച.
മാജിക്കിന്റെ സൂത്രം
കീശയിൽ ഇടേണ്ട പേപ്പറിൽ എഴുതേണ്ട സംഖ്യ 3996 ആണ്. ഇനി സംഖ്യകളെ ക്രമീകരിക്കേണ്ടത് ഉദാഹരണത്തിലൂടെ പറയാം. കൂട്ടുകാരൻ 571 എന്ന സംഖ്യയാണ് എഴുതിയതെങ്കിൽ നമ്മൾ എഴുതേണ്ടത് 428 ആണ്. അതായത് 571 - നോട് എത്ര കൂട്ടിയാൽ 999 കിട്ടുമെന്ന് എഴുതണം. 571+428 =999. അതായത് കൂട്ടുകാർ എഴുതുന്ന ഓരോ അക്കത്തോടും എത്ര കൂട്ടിയാൽ 9 കിട്ടുമെന്ന് അടിയിൽ എഴുതിയാൽ മതി. ഇങ്ങനെയാവുമ്പോൾ 4 കൂട്ടുകാർ എഴുതിയതും 4 പ്രാവശ്യം നമ്മൾ എഴുതിയതും ആയാൽ 999 നാല് പ്രാവശ്യം കൂട്ടിയതിന് തുല്യമല്ലേ? അപ്പോൾ 3996 കിട്ടും.
ഒരു ഉദാഹരണം നോക്കാം
കൂട്ടുകാരൻ - 571
ഞാൻ - 428
കൂട്ടുകാരൻ - 302
ഞാൻ - 697
കൂട്ടുകാരൻ - 123
ഞാൻ - 876
കൂട്ടുകാരൻ - 487
ഞാൻ - 512
ആകെ = 3996
ഇനി നമുക്ക് കൂട്ടുകാരെ
ഗണിതത്തിലൂടെ
ഞെട്ടിക്കാം.
Content Highlights: you can entertain your friends with numbers
Published: 10 Jun 2025, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented