1969 ജൂലായ് 21-ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായാണ് ചാന്ദ്രദിനം ആഘോഷിക്കുന്നത്.

To advertise here,

1. ഏത് മിഷന്റെ ഭാഗമായാണ് നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ആദ്യ ചാന്ദ്രയാത്ര നടത്തിയത്?

അപ്പോളോ 11

2. ആരായിരുന്നു അപ്പോളോ 11-ന്റെ ഭാഗമായ ലൂണാർ മൊഡ്യൂൾ നിയന്ത്രിച്ചിരുന്ന വ്യക്തി?

മൈക്കൽ കോളിൻസ്

3. ചന്ദ്രനിലെ ഏത് ഭാഗത്താണ് മനുഷ്യൻ ആദ്യമായി ഇറങ്ങിയത്?

പ്രശാന്തതയുടെ സമുദ്രം (Tranquillity Base)

4. ഏത് സ്പേസ് സ്റ്റേഷനിൽനിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്?

കേപ് കെന്നഡി വിക്ഷേപണ കേന്ദ്രം

5. ഏതായിരുന്നു അപ്പോളോ 11 മിഷന് ഉപയോഗിച്ച വിക്ഷേപണ വാഹനം?

സാറ്റേൺ 5

6. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ വിജയകരമായ ചാന്ദ്രയാത്രയ്ക്ക് നേതൃത്വം നൽകിയ സ്ഥാപനം?

നാസ (NASA)

7. എന്താണ് നാസയുടെ പൂർണരൂപം?

നാഷണൽ എയ്‌റോനോട്ടിക്കൽ ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ

8. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?

അലൻ ഷെപ്പേർഡ്

9. എന്താണ് ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന്റെ പേര്?

സെലനോളജി (Selenology)

10. ആരാണ് ചന്ദ്രനിൽ അവസാനമായി ഇറങ്ങിയ വ്യക്തി?

യൂജിൻ സെർണാൻ

11. ആകെ എത്ര ചാന്ദ്രയാത്രികർ വിവിധ മിഷനുകളിലായി ചന്ദ്രനിൽ ഇറങ്ങി?

12

12. എത്രയാണ് ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

1.3 സെക്കന്റ്

13. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റാൻ എത്ര സമയം എടുക്കുന്നുണ്ട്?

27 ദിവസങ്ങൾ, 7 മണിക്കൂർ, 43 മിനിറ്റുകൾ

14. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്ക് എത്ര ദൂരമുണ്ട്?

3,84,000 കിലോമീറ്റർ

15. ചന്ദ്രനിലെ ആകാശത്തിന്റെ നിറമെന്ത്?

കറുപ്പ്

16. ഭൂമിയിൽ 60 കിലോഗ്രാം മാസ് ഉള്ള ഒരാളുടെ ഭാരം ചന്ദ്രനിൽ എത്രയായിരിക്കും?

10 കിലോഗ്രാം

17. ചന്ദ്രന്റെ വ്യാസമെത്ര?

3475 കിലോമീറ്റർ

18. എന്തായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യത്തിന്റെ പേര്?

ചന്ദ്രയാൻ-1

19. എന്നാണ് ചന്ദ്രയാൻ-1 വിക്ഷേപിക്കപ്പെട്ടത്?

22 ഒക്ടോബർ 2008

20. ചന്ദ്രയാൻ-1 വിക്ഷേപിക്കാൻ ഉപയോഗിച്ച ബഹിരാകാശ വാഹനം?

PSLV C-11

21. ചന്ദ്രന്റെ ഉപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്ര ദൗത്യം?

ചന്ദ്രയാൻ -1

22. ചന്ദ്രനിൽ ജലം കണ്ടെത്തിയ ചന്ദ്രയാൻ ഒന്നിലെ പരീക്ഷണ ഉപകരണം?

മൂൺ മിനറോളജി മാപ്പർ (M3)

23. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ.യുടെ പൂർണരൂപം?

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ

24. ഏതാണ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?

ലൂണ 2

25. ലൂണ എന്ന വാക്കിന്റെ അർഥമെന്ത്?

ചന്ദ്രൻ