പൊന്തൻപുഴ വനത്തിൽ കടുത്ത വരൾച്ചയുടെ കാലമാണ്. വനത്തിലെ ജലാശയങ്ങളെല്ലാം വറ്റി വരണ്ടു. മൃഗങ്ങളിൽ പലരും ജലമന്വേഷിച്ച് ദൂരേയ്ക്ക് പോകുകയാണ്.
പടയിറങ്ങി.. കുന്നിറങ്ങി
വരികയാണ് കൂട്ടുകാർ
ദാഹജലം തേടിയവർ
നാടുചുറ്റി ക്ഷീണിതർ
ഇടയ്‌ക്കെപ്പോഴോ ഒരു ചാറ്റൽ മഴ കൊതിപ്പിച്ച് വന്നു പോയി. തണുത്ത മാളത്തിലിരുന്ന് പൊങ്ങൻ തവള മഴ പ്രവചിച്ചിരിപ്പുണ്ട്. മാനും, കരടിയും, ആനയും, മുയലുമെല്ലാം പൊങ്ങന് വട്ടം കൂടി..
പൊങ്ങാ.. പൊങ്ങാ പറയാമോ
മഴയെത്തും നാൾ പറയാമോ
പോക്രോം.. പോക്രോം കേൾക്കും നേരം
മഴയെത്തും പോൽ തോന്നുന്നു..
ഇതെല്ലാം കേട്ട പൊങ്ങൻ തവള ഒറ്റപ്പറച്ചിൽ. ഇന്നേക്ക് അഞ്ചാം നാൾ ശക്തമായ മഴ പെയ്യും. പൊങ്ങന്റെ പറച്ചിലിൽ എല്ലാവരും സന്തോഷിച്ചു. പക്ഷെ ചിന്നനാന പറഞ്ഞു ഒരു മഴ കൊണ്ട് നമ്മുടെ വെള്ളപ്രശ്‌നം തീരില്ല. പെയ്യുന്ന മഴ വെള്ളം നമുക്ക് പിടിച്ചു വെയ്ക്കണം.
അതിനെന്താണ് മാർഗമെന്ന് ഓർക്കുക.
പച്ചോടിപ്പാടത്ത് മത്തൻ വിളഞ്ഞു നിൽപ്പുണ്ട്. നമുക്ക് മത്തങ്ങ പറിച്ച് മത്തക്കുടങ്ങളാക്കാം.
ആഹ നല്ല ആശയം എല്ലാവരും ഒറ്റപ്പറച്ചിൽ. എങ്കിൽ ഞാൻ മറ്റൊരു കാര്യം കൂടി ചെയ്യാം. ചിന്നനാന പറഞ്ഞു. ഓലയടർത്തി എല്ലാ മരത്തിലും തുഞ്ചോല കെട്ടിയിടാം. എന്നിട്ട് അതിന്റെ ചുവട്ടിൽ മത്തൻകുടങ്ങൾ നിരത്തി വെയ്ക്കാം. എന്ത് ഭംഗി ആയിരിക്കും. അങ്ങനെ വേഗത്തിൽ മത്തൻ കുടങ്ങളും തുഞ്ചോലയും പറഞ്ഞ രീതിയിൽ ഒരുങ്ങിക്കഴിഞ്ഞു.
പൊങ്ങൻ തവള പറഞ്ഞ അഞ്ചാം നാൾ ഉച്ചയ്ക്ക് ഇടിവെട്ടി മഴ പെയ്തു. മയിലുകൾ പീലി വിടർത്തി, കുയിലുകൾ പാട്ട് പാടി, മാനുകൾ നൃത്തം ചവിട്ടി. ദാ.. തുഞ്ചോലത്തുമ്പിൽ നിന്നും വെള്ളച്ചാട്ടം. മത്തൻ കുടങ്ങൾ നിറഞ്ഞൊഴുകി. ചിങ്കൻ കുരങ്ങൻ വെള്ളച്ചാട്ടം കണ്ട് തുള്ളിച്ചാടി. അന്നു മുതൽ കാട്ടിൽ വേനലിനെ തോൽപ്പിക്കാൻ മത്തൻ കുടങ്ങളുടെ വില്പന ചൂണ്ടൻ കരടി ഏറ്റെടുത്തു.
Content Highlights: Severe drought crisis in Ponthanpuzha forest., Predictive weather signs from the forest frog.
Published: 11 May 2026, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented