ഹാഅഹങ്കാരിയായിരുന്നു കുട്ടൻ ജിറാഫ്. ഒരു ദിവസം അവൻ തോട്ടത്തിൽ നിന്ന് ആപ്പിൾ പറിച്ചു തിന്നുകയായിരുന്നു. അപ്പോഴാണ് അതുവഴി കുഞ്ചുമുയൽ വന്നത്. പഴുത്തു തുടുത്ത ആപ്പിളുകൾ കണ്ട് അവൾക്ക് കൊതിയായി. ''കുട്ടൻചേട്ടാ, എനിക്ക് കൂടി ആപ്പിൾ പറിച്ചുതരാമോ?'', അവൾ ചോദിച്ചു. പക്ഷേ, കുട്ടൻ അവളെ ഓടിച്ചുവിട്ടു. കുഞ്ചു ഉടനെ ഓടിച്ചെന്ന് കിട്ടനാനയോട് സഹായം ചോദിച്ചു. പാവത്താനായ കിട്ടനാന കുഞ്ചുവിനെയും പുറത്തിരുത്തി ആപ്പിൾ തോട്ടത്തിലെത്തി. കിട്ടനാനയുടെ പുറത്തിരുന്ന് കുഞ്ചു മതിയാവോളം ആപ്പിൾ പറിച്ചുകഴിച്ചു. അതുകണ്ട് കുട്ടൻജിറാഫ് നാണിച്ചുപോയി.

To advertise here,