വാതിൽ ചാരണേ...

To advertise here,

ഒരുദിവസം രാത്രി ഹോജ വീട്ടിൽ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

അപ്പോൾ ഒരു കള്ളൻ വീട്ടിൽ കയറാൻ ശ്രമിച്ചു.

ശബ്ദംകേട്ട് ഹോജ ഉണർന്നു.

അയാൾ ഒന്നും പറഞ്ഞില്ല. ശാന്തമായി കിടന്നു.

കള്ളൻ അകത്തുകയറി എല്ലാം എടുത്തു.

പിന്നീട് പോകുമ്പോൾ, ഹോജ എഴുന്നേറ്റ് പറഞ്ഞു:

''ഒരു നിമിഷം!''

കള്ളൻ പേടിച്ചുകൊണ്ട് ചോദിച്ചു: ''എന്താണ്?''

ഹോജ പറഞ്ഞു: ''വാതിൽ അടച്ച് പോകണേ... തണുപ്പ് കയറുന്നു!''

ഹോജയും കഴുതയും

ഒരിക്കൽ ഹോജ തന്റെ കഴുതയെ കെട്ടിയിട്ട് മാർക്കറ്റിൽ പോയി. തിരിച്ചുവന്നപ്പോൾ കഴുതയെ കാണാനില്ല!

ഹോജ തലയിൽ കൈവെച്ചുകൊണ്ട് ''അയ്യോ! എന്റെ കഴുത പോയി!'

പിന്നീട് അയാൾ ആകാശത്തേക്കുനോക്കി പറഞ്ഞു:

''ദൈവമേ, നന്ദി!''

അവിടെ നിന്നിരുന്നവർ ചോദിച്ചു:

''ഹോജ, കഴുത പോയിട്ടും നിങ്ങൾ നന്ദി പറയുന്നത് എന്തിന്?''

ഹോജ ചിരിച്ചുകൊണ്ട് പറഞ്ഞു:

''ഞാൻ കഴുതയുടെ മേൽ ഇരുന്നില്ലല്ലോ! ഇല്ലെങ്കിൽ ഞാനും പോയേനേ!'' ഹോജയുടെ മറുപടികേട്ട് എല്ലാവരും അമ്പരന്നു.