ഒരു ദിവസം കുളക്കരയിലൂടെ നടക്കുകയായിരുന്നു കുട്ടനുറുമ്പ്. പെട്ടെന്ന് അവൻ വെള്ളത്തിൽ ഒരു കടലാസ് തോണി കണ്ടു. ''ഹയ്യട, ഇതിലിരുന്ന് വെള്ളത്തിലൂടെ നീങ്ങാൻ നല്ല രസമായിരിക്കും!'', അവൻ കരുതി.
കുട്ടൻ വേഗം കടലാസു തോണിയിൽ കയറി. ഈ സമയം അതുവഴി ലുല്ലു തേനീച്ച പാറി വന്നു. ''കുട്ടാ, എന്നെയും കൂടി തോണിയിൽ കയറ്റുമോ?'', ലുല്ലു തേനീച്ച ചോദിച്ചു.
പക്ഷേ, കുട്ടൻ സമ്മതിച്ചില്ല. പാവം ലുല്ലുവിന് സങ്കടമായി. വൈകാതെ കുട്ടനുറുമ്പ് കടലാസ് തോണിയിൽ കയറി കുളത്തിലൂടെ നീങ്ങാൻ തുടങ്ങി.
പെട്ടെന്ന് വലിയ കാറ്റുവീശി. കാറ്റിൽ കടലാസ് തോണി മുങ്ങിപ്പോയി. ''ഹയ്യോ, രക്ഷിക്കണേ!'', അവൻ നിലവിളിച്ചു.
അതുകേട്ട് ലുല്ലു തേനീച്ച പാറി വന്നു. ലുല്ലു, കുട്ടനെ പുറത്തുകയറ്റി കരയിലേക്ക് പറന്നു. അതോടെ കുട്ടന് തന്റെ തെറ്റ് മനസ്സിലായി. തോണിയിൽ കയറ്റാത്തതിന് കുട്ടനുറുമ്പ് ലുല്ലു തേനീച്ചയോട് മാപ്പു പറഞ്ഞു.
Content Highlights: A story about a selfish ant and a helpful bee
Published: 24 Aug 2026, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented