കാസർകോട്: ഗവ. കോളേജ് പ്രിൻസിപ്പാളും കോളേജിയറ്റ് എജ്യുക്കേഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പ്രൊഫസർ വി. ഗോപിനാഥ് (74) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 12.30 ഓടെ നിലമ്പൂരിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാസർകോട് നിന്നുള്ള പഠനയാത്രാ സംഘത്തിനൊപ്പം ആയിരുന്നു അദ്ദേഹം. രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വണ്ടൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ അംഗമാണ്.

To advertise here,

ഭൂഗർഭ ശാസ്ത്ര മേഖലയിൽ വിപുലമായ സംഭാവനകൾ നൽകിയ വ്യക്തികൂടിയാണ് പ്രൊഫ. ഗോപിനാഥ്. വിവിധ സർവകലാശാലകളുടെ ജിയോളജി വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മടിക്കെെ ഐഎച്ച്ആർഡി കോളേജിന്റെ പ്രിൻസിപ്പൾ ചുമതലയും വഹിച്ചിട്ടുണ്ട്. ഭാര്യ: പ്രൊഫ. ശ്രീമതിക്കുട്ടി (മുൻ പ്രിൻസിപ്പാൾ, കാസർഗോഡ് ഗവ. കോളേജ്). മക്കൾ: ശ്രുതി (എൻജിനിയർ, അമേരിക്ക), ഡോ. ശ്വേത.