ചരമം

നിർത്തിയിട്ട ട്രാക്ടർ പിറകോട്ടുനീങ്ങി മറിഞ്ഞ് യുവാവ് മരിച്ചു

കുമ്പള: നിർത്തിയിട്ട ട്രാക്ടർ പിറകോട്ടു നീങ്ങി മറിഞ്ഞ് ഓപ്പറേറ്ററായ യുവാവ് മരിച്ചു. മാന്യയിലെ രാധാകൃഷ്ണ-ഗൗരി ദമ്പതിമാരുടെ മകൻ മനീഷ് (25) ആണ് മരിച്ചത്. കുമ്പള അനന്തപുരത്ത് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കരിങ്കല്ല്‌ പൊടിച്ച് ജില്ലിയാക്കുന്ന കിൻഫ്രാ പാർക്കിലുള്ള ദേവദാരു അഗ്രോ പ്രൈവറ്റ്‌ ലിമിറ്റഡ് ക്രഷർ യൂണിറ്റിലായിരുന്നു സംഭവം. ടിപ്പർലോറിയിലേക്ക് ട്രാക്ടർ ഉപയോഗിച്ച് ജില്ലി കയറ്റിയതിനു ശേഷമായിരുന്നു അപകടം. തൊട്ടടുത്ത കുഴിയിലേക്ക് ട്രാക്ടർ നീങ്ങുകയും മറിയുകയുമായിരുന്നു. ഇതിനിടയിൽ യുവാവ് ട്രാക്ടറിന്റെ അടിയിൽപ്പെട്ടു. കാസർകോട്ട് നിന്നുള്ള അഗ്നിരക്ഷാസേനയും കുമ്പളയിൽനിന്ന് പോലീസ് സംഘവും നാട്ടുകാരും ചേർന്നാണ് മണിക്കൂറുകൾക്കുശേഷം മൃതദേഹം പുറത്തെടുത്തത്. കാസർകോട് സ്റ്റേഷൻ ഓഫീസർ കെ.അരുൺ, ലീഡിങ് ഫയർമാൻ കെ.സതീഷ്, ഇ.പ്രസീത്, പി.കെ.അനീഷ്, അനൂപ്, വി.സജിത്ത്‌കുമാർ, ഹരികുമാർ, രോഹിത്, സൂരജ്, കുമ്പള ഇൻസ്പെക്ടർ കെ.േപ്രംസദൻ, എസ്.ഐ. ടി.വി.അശോകൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

സഹോദരങ്ങൾ: മഹേഷ്, മനോജ്.

എം.നാരായണൻ നമ്പ്യാർ

മുള്ളേരിയ: കാടകം അരിത്തലത്തെ നഞ്ചിൽ എം.നാരായണൻ നമ്പ്യാർ (65) അന്തരിച്ചു. ഭാര്യ: വി.സരോജിനി. മക്കൾ: ഗോപിനാഥൻ നായർ, ശ്രീന, പ്രേംകുമാർ. മരുമകൻ: സുധീരൻ വളപ്പോത്ത്. സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, പരേതരായ കുഞ്ഞമ്പു നമ്പ്യാർ, രാഘവൻ നമ്പ്യാർ.

ബാബു മേലത്ത്

നീലേശ്വരം: പള്ളിക്കര മീത്തലെവീട്ടിൽ കമ്പിക്കാരൻ കെ.എം.നാരായണൻ നമ്പ്യാരുടെയും മേലത്ത് നാരായണി അമ്മയുടെയും മകൻ ബാബു മേലത്ത് (62) അന്തരിച്ചു. ഭാര്യ: ഭാർഗവി കുട്ടമത്ത്. മക്കൾ: ഡോ. നയന മേലത്ത്, ശബ്‌ന മേലത്ത്. സഹോദരങ്ങൾ: രവി (റിട്ട. ഡിവൈ.എസ്.പി., ഇന്റലിജൻസ്, ബെംഗളൂരു), ഗൗരി (റിട്ട. അധ്യാപിക), പ്രേമചന്ദ്രൻ (റിട്ട. വിദ്യാഭ്യാസവകുപ്പ്), സാവിത്രി (റിട്ട. അധ്യാപിക).

ഉമ്മർ

കാങ്കോൽ: പാപ്പാരട്ടയിലെ പട്ടർവയൽ കവ്വായിക്കാരൻ ഉമ്മർ (64) അന്തരിച്ചു. ഭാര്യ: നങ്ങാരത്ത് മിസ്‌രിയ. മക്കൾ: സുമയ്യ, താജുദ്ധീൻ, ജലാലുദ്ധീൻ. മരുമക്കൾ: ഹാഷിം (പടന്ന), സൽമത്ത് (എട്ടിക്കുളം). സഹോദരങ്ങൾ: കെ.മുഹമ്മദ്‌കുഞ്ഞി, കെ.സുലൈമാൻ (തൃക്കരിപ്പൂർ).

അബ്ദുൾസലാം

തൃക്കരിപ്പൂർ: മെട്ടമ്മലിലെ എം.അബ്ദുൾസലാം (62) അന്തരിച്ചു. വയലൊടി സലഫി സെന്റർ മുത്തവല്ലിയാണ്. മുസ്‌ലിം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മെട്ടമ്മൽ ബ്രദേഴ്‌സ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളാണ്. ഭാര്യമാർ: സുഹ്റാബി, ഫാത്തിമ. മക്കൾ: നൂർമുഹമ്മദ് (പയ്യന്നൂർ റൂബി കൂൾബാർ ഉടമ), നൂറ. മരുമക്കൾ: ഷഹർബ, ആബിദ് (ദുബായ്). സഹോദരങ്ങൾ: അബ്ദുൾറഹീം (കുവൈത്ത്‌), ഇസ്മയിൽ, സിദ്ദിഖ് (ഷാർജ), അബ്ദുൾഖാദർ (മദ്രസ അധ്യാപകൻ, ഉദിനൂർ), ഇല്യാസ് (ദുബായ്), നഫീസത്ത്, റംലത്ത്.

കല്യാണിയമ്മ

തൃക്കരിപ്പൂർ: ഇളമ്പച്ചി തെക്കുമ്പാട് പരേതനായ അപ്പു നമ്പ്യാരുടെ ഭാര്യ പോത്തേര വീട്ടിൽ കല്യാണിയമ്മ (96) അന്തരിച്ചു. മകൾ: കാർത്ത്യായനി (ചിന്നമ്മു). മരുമകൻ: പരേതനായ പി.വി.നാരായണൻ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നമ്പ്യാർ, കാർത്ത്യായനി, നാരായണി. ശവസംസ്കാരം ബുധനാഴ്ച രാവിലെ സമുദായ ശ്മശാനത്തിൽ.

മീനാക്ഷി

വെള്ളരിക്കുണ്ട്‌: കുരാംകുണ്ടിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ മീനാക്ഷി (60) അന്തരിച്ചു. മക്കൾ: ശ്രീലത, ശ്രീജിത്ത്‌. മരുമക്കൾ: വാസു, കാവ്യ.