
നീലേശ്വരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം നഗരസഭയിൽ നടത്തി വരുന്ന ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റ ഭാഗമായി നീലേശ്വരം എൻ.കെ. ബി.എം.എ.യു.പി. സ്‌കൂളിലെ മുഴുവൻ ക്ലാസുകളിലും 2027-ലെ ലൂക്ക സയൻസ് കലണ്ടർ നൽകി.
സ്‌കൂൾ ലീഡർ കെ. ദിയയ്ക്ക് നൽകി സാമൂഹികപ്രവർത്തകൻ ഇ.കെ. സുഹൈൽ വിതരണോദ്ഘാടനം നിർവഹിച്ചു. പി.യു. ചന്ദ്രശേഖരൻ അധ്യക്ഷനായി. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗവും ശാസ്ത്രാധ്യാപകനുമായ പി. ബാബുരാജൻ കലണ്ടറിന്റെ ഉപയോഗക്രമം വിവരിച്ചു. പ്രഥമാധ്യാപകൻ എം.ആർ. ശ്യാംഭട്ട്, സയൻസ് ക്ലബ് കൺവീനർ കെ.വി.ദിവ്യ എന്നിവർ സംസാരിച്ചു.
Content Highlights: Kerala Sasthra Sahithya Parishad distributed LUCA science calendars to all classrooms at NKBM AUP School in Nileshwaram as part of the science and cultural fest.
Published: 28 Nov 2026, 09:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented