കഞ്ഞിക്കുഴി: ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘സ്നേഹസ്പർശം’ എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ഗ്രാൻഡ് ബെല്ല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.

To advertise here,

പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണസമിതി ഉപാധ്യക്ഷൻ ജോബി ചാലിൽ പദ്ധതി വിശദീകരിച്ചു.

ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.കെ. അജിത്ത് കുമാർ, സിബിച്ചൻ മനയ്ക്കൽ, സാവിത്രി സതീശൻ, ദീപാ ജോസഫ്, ഐസൻ ജിത്ത്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ബിന്ദു എം.എ. എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ അരങ്ങേറി. ജനപ്രതിനിധികളടക്കം നിരവധി പേർ പരിപാടികൾ ആസ്വദിക്കാനെത്തി.