ഇടക്കടവിൽനിന്ന് ചുരക്കുളത്തേക്ക് ഇന്നും ദുരിതക്കയറ്റം
മറയൂർ : കാന്തല്ലൂർ പഞ്ചായത്തിൽ ഇടക്കടവ് ഗ്രാമത്തിൽനിന്ന് ചുരക്കുളത്തേക്ക് പോകുന്ന പ്രധാന പാത തകർന്നിട്ട് പതിറ്റാണ്ടുകളായി.
ഒരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇപ്പം ശരിയാക്കിത്തരാം എന്ന ജനപ്രതിനിധികളുടെയും സ്ഥാനാർഥികളുടെയും വാഗ്ദാനങ്ങൾ മാത്രമല്ലാതെ, നന്നാക്കാനുള്ള യാതൊരു നടപടിയും പാലിക്കാതെ പതിറ്റാണ്ടുകൾ കടന്നുപോയി.
വിദ്യാർഥികൾ, സ്ത്രീകൾ, മുതിർന്നവർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത് ഈ പാതയെയാണ്.
അഞ്ചുനാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇരച്ചിൽപാറ വെള്ളച്ചാട്ടത്തിലേക്ക് വലിയ വാഹനങ്ങൾ കടന്നുവരുന്നത് ഈ പാതയിലൂടെയാണ്.
റോഡിലെ വലിയ കുഴികളിലൂടെയുള്ള യാത്ര കഴിയുമ്പോഴേക്കും സഞ്ചാരികൾ മടുത്തുപോകും. ഇടക്കടവ്, വണ്ണാന്തുറൈ, ചുരക്കുളം, കുണ്ടക്കാട്, പാളപ്പെട്ടി, പുതുവെട്ട് തുടങ്ങിയ ഗ്രാമങ്ങളിലേക്കും പോകുന്ന പ്രധാന പാതയാണിത്.
വർഷങ്ങളായി പലപ്രാവശ്യം റോഡ് നന്നാക്കണമെന്ന് നിരവധി തവണ ആവശ്യങ്ങളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
എത്രയും പെട്ടെന്ന് ഈ പാത പുതുക്കിപ്പണിയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.
Published: 13 Sept 2026, 02:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented