ഉപ്പുതറ : സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ സന്ദേശമുയർത്തി അന്താരാഷ്ട്ര ഓറഞ്ച് ദിനാചരണം സംഘടിപ്പിച്ചു. ജ്യോതിജീവ പൂർണ ട്രസ്റ്റ്, ഇടുക്കി അർച്ചന വിമെൻസ് സെൻറർ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. വിളംബരറാലിക്കുശേഷം ടൗണിൽ നടന്ന സമ്മേളനം ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് രമണി രൂപേഷ് ഉദ്ഘാടനംചെയ്തു.

To advertise here,

അർച്ചന വിമെൻസ് സെൻറർ പ്രോജക്ട് മാനേജർ പോൾസൺ കൊട്ടാരത്തിൽ അധ്യക്ഷനായി. കട്ടപ്പന മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ജോർജ് കൂറുമ്പുറം, ജയ്മോൾ രാജേഷ്, കോഡിനേറ്റർമാരായ ഡോ. സന്ധ്യ ചന്ദ്രശേഖരൻ, മറിയാമ്മ ജോസഫ്, ഇ.കെ.അലീന, ഇന്ദിരാ ശ്രീനി, ജെസ്സി ജയ്, ബിന്ദു സന്തോഷ് എന്നിവർ പ്രസംഗിച്ചു.