കൃഷിയും മുറിച്ചുവിൽപ്പനയും
തൊഴിലാളികൾ ആശങ്കയിൽ
വാഗമൺ : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പൂട്ടിയ കോട്ടമല എം.എം.ജെ. പ്ലാന്റേഷൻ ഭൂമിയിൽ കൈയേറ്റവും അനധികൃത വിൽപ്പനയും. തോട്ടത്തിന്റെ രണ്ടാം ഡിവിഷൻ പോസ്റ്റ് ഓഫീസ് ഭാഗത്തും മൂന്നാം ഡിവിഷൻ മേഖലയിലുമാണ് ഏറ്റവും കൂടുതൽ ഭൂമി വ്യക്തികൾ കൈയേറിയിരിക്കുന്നത്.
1984-ൽ മറ്റൊരു കമ്പനിയിൽനിന്ന് എം.എം.ജെ. ഗ്രൂപ്പ് ഏറ്റെടുത്ത തോട്ടം, പിന്നീട് സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പൂട്ടി. ഇതോടെ തോട്ടത്തിൽ ജോലി ചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുടങ്ങി. പലരും തോട്ടം ഉപേക്ഷിച്ചുപോയി. ഈ സാഹചര്യം മുതലെടുത്താണ് ചില വ്യക്തികൾ റവന്യൂ അധികൃതരുടെ ഒത്താശയോടെ വ്യാജരേഖകൾ നിർമിച്ച് ഭൂമി സ്വന്തമാക്കുന്നതെന്നാണ് ആരോപണം. കൈയേറിയ ഭൂമിയിൽ കൃഷി ചെയ്യുന്നതിനൊപ്പം പ്ലോട്ടുകളായി തിരിച്ച് പലർക്കായി മുറിച്ചുവിൽക്കുകയും ചെയ്യുന്നുണ്ട്. തോട്ടം ഭാവിയിൽ വീണ്ടും പ്രവർത്തിക്കാൻപോലും കഴിയാത്ത വിധത്തിലാണ് കൈയേറ്റം നടക്കുന്നത്. ജീവിതകാലം മുഴുവൻ അധ്വാനിച്ചതിന്റെ ആനുകൂല്യങ്ങൾ ഇനിയും ലഭിക്കാനിരിക്കേ, തോട്ടം ഭൂമി ഇത്തരത്തിൽ നഷ്ടപ്പെടുന്നത് തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
Published: 18 Nov 2026, 02:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented