ഒരു പ്രത്യേക ക്രാഷ് ഡയറ്റ് ആരംഭിച്ച് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ ഗവണർണറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷ്വാസ്‌നെഗർ. ശരീരഭാരം കുറയ്ക്കാനുള്ളതല്ല ഈ ഡയറ്റ് എന്നാണ് താരം പറയുന്നത്. ഈ ഡയറ്റ് മസ്തിഷ്കത്തിനുള്ളതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്തി, നെഗറ്റിവിറ്റി ഇല്ലാതാക്കാനാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കുറഞ്ഞത് ഒരാഴ്ചയെങ്കിലും മാനസികമായ ഡിട്ടോക്സ് പരീക്ഷിക്കാനാണ് നടൻ പറയുന്നത്. നെഗറ്റീവ് ചിന്തകൾ, മറ്റുള്ളവരോടുള്ള വിമർശനാത്മക മനോഭാവം എന്നിവ ഒഴിവാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. നെഗറ്റിവിറ്റി ആളുകളെ മാനസികമായി കൊല്ലുകയാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ 'സീറോ നെഗറ്റിവിറ്റി ഡയറ്റ്' സ്വീകരിക്കാൻ അർനോൾഡ് പറയുന്നു. അതിനായി, പിന്തുടരേണ്ട മൂന്ന് കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
- ദിവസവും 10 മിനിറ്റിന്റെ മൂന്ന് സെഷനുകളായി സോഷ്യൽ മീഡിയ പരിമിതപ്പെടുത്തുക.
- പ്രശ്നങ്ങളിൽ സജീവമായ നടപടികൾ സ്വീകരിച്ച് നെഗറ്റിവിറ്റി മറികടക്കാം.
- നന്ദിയുള്ള വ്യക്തിയാകുക. വെല്ലുവിളികളോട് പോലും കൃതജ്ഞതയുണ്ടാകണം. അത് വ്യക്തികളെ ശക്തരാക്കുമെന്നാണ് നടന്റെ അഭിപ്രായം.
Content Highlights: Arnold Schwarzenegger unveils his 2026 `Crash Diet`, a mental reset to eliminate negativity. Discover his unique approach to a healthier mind and body.
Published: 04 Jan 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented