കോഴിക്കോട് : കേരള ഗവ. മെഡിക്കല്‍ ഓഫീസേസ് അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്ററും ( കെജിഎംഒഎ) ഹോപ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പും  ഗവ. വുമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ ലോക രക്തദാന ദിനം ആചരിച്ചു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ദിനാചരണ പരിപാടികള്‍ കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. ലിസ്സി സി.എച്ച്. ഉദ്ഘാടനം ചെയ്തു.

To advertise here,

ഹോപ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് നാസര്‍ മാഷ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സുജാത എം മുഖ്യ പ്രഭാഷണം നടത്തി. എസ്.ബി.ഐ എച്ച്.ആർ  മാനേജര്‍ സംഗീത രക്ത ദാനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡോ. നിര്‍മല , സുധീഷ് (മുത്തൂറ്റ് ഗ്രൂപ്പ് ), ഷരീഫ് ആഷിയാന (ഹോപ്പ് )എന്നിവര്‍ സംസാരിച്ചു.

കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ. അഫ്‌സല്‍ സി.കെ സ്വാഗതവും ഡോ. ബിന്ദു (ആർ.എം.ഒ ഗവ. വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റല്‍ കോഴിക്കോട്) നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന രക്തദാന ക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനംചെയ്തു.