കോഴിക്കോട്: കണ്ണട ഒഴിവാക്കാനുള്ള ഏറ്റവും പുതിയ നേത്ര ചികിത്സാ സാങ്കേതിക വിദ്യയായ സ്മൈൽ പ്രോ വിത്ത് വിസുമാക്സ് 800 (VisuMax 800) അവതരിപ്പിച്ച് അബേറ്റ് ഐ ഹോസ്പിറ്റൽ. സോഫ്റ്റ് ലോഞ്ച് അബേറ്റ് ലാസിക് സെൻററിൽ പാണക്കാട് സയിദ് നാസിർ അബ്ദുൾ ഹയ്യ് ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു.

To advertise here,

അബേറ്റ് ഗ്രൂപ് ചെയർമാൻ ഡോ. എ.ശംസുദ്ദീൻ, അബേറ്റ് ഐ ഹോസ്പിറ്റൽ ഡയറക്ടർമാരായ ഡോ. എം.എ.ഷറഫുള്ള, ഡോ. ഷാജി ഹുസൈൻ, ഡോ. പി.രാജേഷ്, അബേറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ-ചെയർമാൻ മുഹമ്മദ് കുട്ടി, ചീഫ് മെഡിക്കൽ ഡയറക്ടർ മുഹമ്മദ് സ്വാദിഖ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മുഹമ്മദ് ഷെഫ്ഷഫ് എന്നിവരും സന്നിഹിതരായിരുന്നു.

ജർമൻ കമ്പനിയായ സൈസ് വികസിപ്പിച്ച വിസുമാക്സ് 800 ഉപയോഗിച്ചാണ് സ്മൈൽ പ്രോ ചികിത്സ. ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച നേത്രചികിത്സാ രീതികളും അത്യാധുനിക സാങ്കേതികവിദ്യകളും കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബേറ്റ് കണ്ണാശുപത്രി പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

കണ്ണട ഒഴിവാക്കാൻ ഫ്ലാപ് ഇല്ലാതെ, വളരെ ചെറിയ ഇൻസിഷൻ ഉപയോഗിച്ചുകൊണ്ട് ഹോസ്പിറ്റൽ സ്റ്റേ ആവശ്യമില്ലാതെ അന്നുതന്നെ വീട്ടിലേക്ക് മടങ്ങാൻ ആവുമെന്നതാണ് ട്രീറ്റ്മെന്റിന്റെ പ്രധാന പ്രത്യേകത എന്ന് ഡോ.ഷാജി ഹുസൈൻ പറഞ്ഞു. ഒരു കണ്ണിന് ഏകദേശം ഒൻപത് സെക്കന്റിൽ താഴെ മാത്രമാണ് സമയം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

45 വയസ്സിന് ശേഷം വെള്ളെഴുത്ത് കാരണം കണ്ണടകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കണ്ണട ഒഴിവാക്കാനുള്ള അഡ്വാൻസ്ഡ് വിഷൻ കറക്ഷൻ ട്രീറ്റ്മെന്റായ പ്രസ്ബയോണ്ട് കേരളത്തിൽ അബേറ്റ് കണ്ണാശുപത്രി മാത്രമാണ് നൽകുന്നതെന്ന് അബേറ്റ് ഗ്രൂപ് ചെയർമാൻ ഡോ. എ. ശംസുദ്ധീൻ പറഞ്ഞു.