കോഴിക്കോട്:പതിമ്മൂന്നുകാരന്റെ നെഞ്ചില്‍നിന്ന് നീക്കംചെയ്തത് ഒന്നരക്കിലോ ഭാരമുള്ള മുഴ. പി.വി.എസ്. സണ്‍റൈസ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. ടെറടോമ എന്ന മുഴയാണ് നീക്കംചെയ്തതെന്ന് തൊറാസിക് സര്ജന് ഡോ. നാസര്‍ യൂസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുടികള്‍, പേശികള്‍, എല്ലുകള്‍, അസ്ഥികള്‍ എന്നിങ്ങനെ പലതരം ടിഷ്യൂ ചേര്‍ന്ന മുഴയാണ് ടെറടോമ. ജന്മനാ ഉണ്ടാകുന്നതാണിത്. സാധാരണമായി അണ്ഡാശയത്തിലും ടെയില്ബോണിലും (നട്ടെല്ലിന്റെ കീഴ്ഭാഗത്ത്) ഒക്കെയാണ് ഇതുണ്ടാകുന്നത്.
പതിമ്മൂന്നുകാരന്റെ നെഞ്ചിനുള്ളില്‍ വലതുഭാഗത്തായിട്ടായിരുന്നു മുഴ. ഇത് വലത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ പൂര്‍ണമായും ബാധിച്ചിരുന്നു. മുഴ, ഹൃദയത്തെ ഇടതുഭാഗത്തേക്ക് തള്ളി ഇടത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ശുഷ്കമായ അവസ്ഥയിലായിരുന്നു.
ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്തു. ഒപ്പം, തൊറാസിക് നാളിയെ ബാധിച്ചിരുന്നതിനാല്‍ നെഞ്ചിന്റെ അറയില്‍ കൊഴുപ്പുനിറയുന്ന രോഗാവസ്ഥ മാറ്റുന്നതിനായി മറ്റൊരു ശസ്ത്രക്രിയകൂടി നടത്തി. ഇതേത്തുടര്‍ന്ന് കുട്ടി സുഖംപ്രാപിച്ചു.
പി.വി.എസ്. സണ്‍റൈസ് ആശുപത്രി സി.ഇ.ഒ. സജു ജേക്കബ്, മാനേജിങ് ഡയറക്ടര്‍ ഡോ. ജയ്കിഷ് ജയരാജ്, ഐ.സി.യു. വിഭാഗം മേധാവി ഡോ. മഹേഷ് ബാലകൃഷ്ണ, കുട്ടികളുടെ വിഭാഗം ഡോ. സി.വി. കൃഷ്ണന്‍കുട്ടി, ഡോ. ഹരിശങ്കര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: tumor weighing one and a half kilograms was surgically removed
Published: 15 Mar 2024, 07:28 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented