തലശ്ശേരി: ജനറൽ ആസ്പത്രിയിൽനിന്ന് ചമ്പാട്ടെ 72 വയസ്സുള്ള രോഗിയുടെ വൃക്ക തുറന്നുള്ള ശസ്ത്രക്രിയയിലൂടെ കല്ല് നീക്കി. നാലരസെന്റിമീറ്റർ നീളവും മൂന്നര സെന്റിമീറ്റർ വീതിയുമുള്ള കല്ലാണ് നീക്കിയത്. താക്കോൽദ്വാര ശസ്ത്രക്രിയ നടത്താൻ കഴിയാത്തതിനെത്തുടർന്നാണ് വൃക്ക തുറന്ന് ശസ്ത്രക്രിയ നടത്തിയത്.

To advertise here,

പ്രമേഹരോഗിയുടെ വൃക്കയുടെ പ്രവർത്തനക്ഷമത കുറവാണ്. യൂറോസർജൻ ഡോ. രമേഷ്ബാബുവിന്റെ നേതൃത്വത്തിൽ രണ്ടരമണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയായത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗി ആസ്പത്രിയിൽ സുഖം പ്രാപിക്കുന്നു. ഡോക്ടർമാരായ പ്രിയ, സന്ധ്യ, പ്രതിഭ, പുഷ്പരാജ് എന്നിവർ അനസ്‌ത്യേഷ്യ നൽകി. നഴ്‌സിങ് ഓഫീസർമാരായ നവീന, നിത്യ, സുമ, അനസ്‌ത്യേഷ്യ ടെക്‌നീഷ്യൻ ഷഹന എന്നിവർ സഹായികളായി.