ചേരാനെല്ലൂർ: സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപ്പാസ് ഗ്രാഫ്റ്റിങ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി. ഗുരുവായൂർ സ്വദേശിനി നിഷ പുരുഷോത്തമനാ (42) ണ് നൂതന ശസ്ത്രക്രിയയിലൂടെ അതിവേഗം സുഖം പ്രാപിച്ചത്.

To advertise here,

ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം തന്നെ നിഷയെ ഡിസ്ചാർജ് ചെയ്തു. അതീവ ഗുരുതരമായ ട്രിപ്പിൾ-വെസ്സൽ ഡിസീസ് എന്ന രോഗമാണ് നിഷയ്ക്ക് ഉണ്ടായിരുന്നത്.

പ്രധാനപ്പെട്ട മൂന്ന് ഹൃദയധമനികളിലും ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യമാണിത്. റോബോട്ടിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. എം.എം. യൂസഫിന്റെ നേതൃത്വത്തിലുള്ള കാർഡിയോവാസ്‌കുലാർ തൊറാസിക് സർജറി വിഭാഗത്തിലെ സർജിക്കൽ ടീമാണ് അപൂർവമായ ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

കാർഡിയോവാസ്‌കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടന്റുമാരായ ഡോ. മനോജ് പി. നായർ, ഡോ. ജോർജ് വർഗീസ് കുര്യൻ, അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. സബിൻ സാം, ഡോ. ജിഷ്ണു പള്ളിയാനി, അനസ്തീസിയോളജി, പെയിൻ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ സർവീസസ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് സുരേഷ് ജി. നായർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.