ന്യൂഡൽഹി: ശരീരഭാര സൂചിക (ബോഡി മാസ് ഇൻഡക്‌സ്) സാധാരണ വേണ്ട അളവിലും കുറഞ്ഞ സ്ത്രീകളുടെ തോത് നഗരമേഖലകളിൽ കൂടിയതായി ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. നഗരങ്ങളിൽ ഇത് 13.2 ശതമാനമാണ്. കഴിഞ്ഞ സർവേയിൽ ഇത് 19.7 ശതമാനമായിരുന്നു. പുരുഷന്മാരിൽ ഇത് നഗരമേഖലയിൽ 14.2 ശതമാനവും ഗ്രാമങ്ങളിൽ 21.9 ശതമാനവുമാണ്.
കുട്ടികളിലെ പോഷകാഹാരക്കുറവ് ഗണ്യമായി കുറയ്ക്കാനായെന്നും ഗ്രാമീണമേഖലയിൽ സ്ത്രീകളിലും പുരുഷന്മാരിലും പോഷകാഹാരക്കുറവ് ഉയരുന്നുവെന്നും കണ്ടെത്തി. തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും കാരണമാണിതെന്ന് കരുതുന്നു. മുതിർന്നവരിലെ പോഷകാഹാരക്കുറവ് കേരളത്തെയും ബാധിക്കുന്നു. 15-49 പ്രായക്കാരിൽ ഇത് സ്ത്രീകളിൽ നഗരങ്ങളിൽ 11 ശതമാനം, ഗ്രാമങ്ങളിൽ 12.9 ശതമാനം.
അമിതവണ്ണം കൂടി
സ്ത്രീകളിലും പുരുഷന്മാരിലും അമിതവണ്ണം കൂടിവരുന്നു. നഗരങ്ങളിൽ സ്ത്രീകളിൽ 42.8 ശതമാനവും ഗ്രാമങ്ങളിൽ 25.5 ശതമാനവും അമിതവണ്ണക്കാരുണ്ട്. കഴിഞ്ഞ തവണ ഇത് 30.7, 24 എന്നിങ്ങനെയായിരുന്നു.
പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ തോത് ഗ്രാമങ്ങളിൽ ഉയർന്നു. 15 വയസ്സോ കൂടുതലോ ഉള്ള സ്ത്രീകളിലെ പുകയില ഉപയോഗം ഗ്രാമങ്ങളിൽ 10 ശതമാനവും നഗരങ്ങളിൽ 4.6 ശതമാനവുമാണ്. പുരുഷന്മാരുടേത് നഗരങ്ങളിൽ 26.2 ശതമാനം, ഗ്രാമങ്ങളിൽ 41.1ശതമാനം.
പ്രധാന സൂചികകൾ
ആശുപത്രികളിലെ പ്രസവനിരക്ക്- 90.6 ശതമാനം ഗർഭകാലത്തെ സ്ത്രീകളുടെ ചികിത്സാപരിചരണ തോത് - 95.9 ശതമാനം.
ഗാർഹിക പീഡനം
18-49 പ്രായപരിധിയിലുള്ള വിവാഹിതരിൽ ഭർത്തൃപീഡനം നേരിടുന്ന സ്ത്രീകളുടെ തോത് കേരളത്തിലും കൂടുതലാണ്. ഗ്രാമങ്ങളിൽ ഇത് കഴിഞ്ഞ സർവേയിൽ 9.8 ശതമാനമായിരുന്നത് 19.7 ആയി. നഗരങ്ങളിലെ തോത് 17.7% ആയിരുന്നത് 15.6% ആയി. ഗർഭകാലത്ത് ശാരീരിക പീഡനം എൽക്കേണ്ടിവന്നവർ ഗ്രാമങ്ങളിൽ 0.5ശതമാനമായിരുന്നത് 1.9 ആയി.
Content Highlights: Urban malnutrition among women stands at 13.2%., Significant increase in obesity rates among both men and women in urban and rural areas., Tobacco usage remains high, particularly among rural men
Published: 31 May 2026, 09:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented