ഇന്ത്യയിൽ പുരുഷന്മാർക്കിടയിൽ വന്ധ്യത കൂടുന്നതിനാൽ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്.) ഉയരുന്നതായി റിപ്പോർട്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും കുടുംബജീവിതത്തിലേക്ക് കടക്കുന്നത് വൈകുന്നതുമാണ് പുരുഷവന്ധ്യത കൂടാൻ കാരണം. കൂടുതൽ പുരുഷന്മാർ ഐ.വി.എഫ്. ചികിത്സയെ ആശ്രയിക്കുന്നതിനാൽ ക്ലിനിക്കുകളും വർധിക്കുന്നുണ്ട്.
2026-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഐ.വി.എഫ്. ക്ലിനിക്കുകൾ 2000-ത്തിലധികം.
- പ്രതിവർഷം ഏകദേശം 2,00,000-2,50,000 ഐ.വി.എഫുകൾ.
- 2030 ആകുമ്പോഴേക്കും ഇത് 4,00,000 ആകുമെന്ന് പ്രതീക്ഷിക്കുന്നു.
- വന്ധ്യതാ കേസുകളിൽ 40-50 ശതമാനവും പുരുഷന്മാരിൽ.
- അഞ്ചുവർഷത്തിനിടെ കൊൽക്കത്തയിലെ ഒരു ക്ലിനിക്കിലെത്തിയ 30-35 വയസ്സുള്ള പുരുഷന്മാർക്കിടയിലെ വന്ധ്യതാ കേസുകൾ ഏകദേശം 25 ശതമാനം വർധിച്ചതായി റിപ്പോർട്ട്.
- വന്ധ്യതയേറാൻ കാരണം മോശം ബീജങ്ങളുടെ എണ്ണം, കുറഞ്ഞ ചലനശേഷി, അസാധാരണമായ ബീജ രൂപഘടന തുടങ്ങിയവ.
- പ്രായം, ക്ലിനിക്, പട്ടണം എന്നിവയനുസരിച്ച് പ്രാരംഭപരിശോധനകൾക്ക് 20,000 രൂപവരെ ചെലവ് വരും. ഐ.സി.എസ്.ഐ. ചികിത്സാരീതിക്ക് ഒരുതവണ 1.2 ലക്ഷംമുതൽ 2.5 ലക്ഷംവരെ ചെലവാകും.
വന്ധ്യതയ്ക്ക് കാരണങ്ങൾ
അമിതവണ്ണം, പ്രമേഹം, പുകവലി, വിട്ടുമാറാത്ത സമ്മർദം, ഉറക്കക്കുറവ്, ഉദാസീനമായ ജീവിതശൈലി, തൊഴിൽപരമായ സമ്മർദങ്ങൾ.
Content Highlights: Male infertility accounts for 40-50% of total cases in India., Over 2,000 IVF clinics operating in India as of 2026., Annual IVF cycles expected to reach 400,000 by 2030., Lifestyle factors like obesity, stress, and smoking are primary drivers
Published: 25 Jul 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented