
തൃശ്ശൂർ: മദ്യപാനത്തിൽനിന്ന് പൂർണമുക്തി നേടി, ജീവിതപാതയിലെത്തിക്കാനായി പ്രൊഫ. ജോൺസ് മംഗലം ആരംഭിച്ച ‘പുനർജനി’ വീണ്ടും ലക്ഷ്യത്തിലേക്ക്. 2020-ൽ ജോൺസിന്റെ മരണത്തോടെ പ്രവർത്തനം മന്ദീഭവിച്ച സംരംഭത്തെ മകൻ സൂരജ് ജോൺസ് മംഗലമാണ് പുതുതലത്തിലേക്ക് എത്തിച്ചത്. ഇലക്‌ട്രോണിക്സ് എൻജിനീയറായ സൂരജ് യു.കെ.യിൽ മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ് ബിരുദാനന്തര ബിരുദം പഠിച്ച് അവിടെ ഉയർന്ന ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ചാണ് പുനർജനിയുടെ നടത്തിപ്പ് ഏറ്റെടുത്തത്. 2024-ൽ നാട്ടിലേക്ക് തിരിച്ചെത്തി പുനർജനി ഡീ അഡിക്ഷൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിനെ പഴയ രീതിയിലേക്ക് തിരികെ െകാണ്ടുപോയി. ഇപ്പോൾ പുനർജനി ചാരിറ്റബിൾ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയാണ് സൂരജ്.
ലാഭരഹിത സ്ഥാപനമായ പുനർജനി മദ്യലഹരിയിൽനിന്നുള്ള മോചനത്തിന് മാത്രമേ പ്രവേശനം അനുവദിക്കൂ. ശ്രീകേരളവർമ കോളേജിലെ ഫിലോസഫി വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ. ജോൺസ് 2004-ൽ തൃശ്ശൂരിലെ പൂമലയിലെ ഒരേക്കറിൽ ആരംഭിച്ച പുനർജനിയിൽ മാനസിക-ശാരീരികാരോഗ്യ ചികിത്സാ രീതികളാണ് ഇന്നും തുടരുന്നത്. േയാഗ, ധ്യാനം, കൗൺസിലിങ്, ബോധവത്കരണം, ഉഴിച്ചിൽ, യാത്ര തുടങ്ങിയവയെല്ലാം 21 ദിവസത്തെ ചികിത്സയുടെ ഭാഗമാണ്. സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, അലോപ്പതി- ആയുർവേദ ഡോക്ടർമാർ തുടങ്ങിയവരുടെ സേവനവുമുണ്ട്. 20 ജീവനക്കാരുമുണ്ട്.
ബി.എ., എം.എ. എന്നിവയിൽ റാങ്ക്, എൽഎൽബി, പിഎച്ച്.ഡി. യോഗ്യതകൾ, എയ്ഡഡ് കോളേജിൽ പ്രൊഫസർ ജോലി തുടങ്ങിയവ ഉണ്ടായിട്ടും മദ്യാസക്തിയിൽനിന്ന് മോചനം കിട്ടാെത, ആത്മഹത്യ ചെയ്താൽ കുടുംബത്തിന് ഇൻഷുറൻസ് തുക കിട്ടാനായി ശരീരം
‘ഫിറ്റ്’ ആക്കാൻ മദ്യപാനത്തിന് അല്പം അവധി നൽകിയതോടെയാണ് 12-ാം വയസ്സിൽ തുടങ്ങിയ മദ്യപാനം 37-ാം വയസ്സിൽ, 1999-ൽ പ്രൊഫ. ജോൺസ് അവസാനിപ്പിച്ചത്. കുടിയന്റെ കുമ്പസാരം എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. പിതാവിന്റെ മദ്യപാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും പ്രശ്നങ്ങളും രൂക്ഷമായിരുന്നെന്നും അതു വെളിപ്പെടുത്തിയും പിന്നീടുണ്ടായ മാറ്റവും കാണിച്ച് കുടിയന്റെ മകന്റെ കുമ്പസാരം എന്ന പുസ്തകമെഴുതണമെന്ന ആഗ്രഹത്തിലാണ് സൂരജ്.
Content Highlights: Established in 2004 by Prof. Jones Mangalam in Thrissur., Successfully rehabilitated over 20,000 individuals., Comprehensive 21-day program including yoga, meditation, and counseling., Revitalized in 2024 by Suraj Jones Mangalam with modern management
Published: 04 Aug 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented