ഇന്നത്തെ കാലത്ത് പ്രഭാതഭക്ഷണമായും ലഘുഭക്ഷണമായുമെല്ലാം പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് പ്രോട്ടീൻ ബാറുകൾ. ലേബലിൽ വാഗ്ദാനം ചെയ്യുന്ന പ്രോട്ടീൻ ഫിറ്റ്നസ്സിൽ ശ്രദ്ധിക്കുന്നവർക്കിടയിലും ഇവയ്ക്ക് വലിയ പ്രചാരം നേടിക്കൊടുക്കുന്നു. എന്നാൽ, ഇതിനെല്ലാം പുറമെ ശരീരഭാരം കുറയ്ക്കുന്നതിന് കൂടെ പ്രോട്ടീൻ ബാറുകൾ സഹായിച്ചാലോ?. അതേ, പ്രോട്ടീൻ ബാറുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാറുകൾ ശരീരഭാരം കുറയ്ക്കാൻ സുരക്ഷിതവും ഫലപ്രദവുമായ ഒന്നാണെന്ന് പഠനത്തിൽ പറയുന്നു. ഈ വർഷത്തെ യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിലും ഈ പഠനം അവതരിപ്പിച്ചിരുന്നു. കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാറുകൾ കഴിച്ച അമിതഭാരമുള്ളവരിൽ അത് കഴിക്കാത്തവരെ അപേക്ഷിച്ച ഇരട്ടി ശരീരഭാരം കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. കൂടാതെ, ഇവരിൽ രക്തസമ്മർദവും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുന്നതായും കാണപ്പെട്ടു.
20-നും 65-നും ഇടയിൽ പ്രായമുള്ള ശരാശരി ബോഡി മാസ് ഇൻഡെക്സ് 29.65 ഉള്ള 64 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. 12 ആഴ്ച നീണ്ടുനിന്ന പഠനത്തിൽ എല്ലാവരോടും മെഡിറ്ററേനിയൻ രീതിയിലുള്ള ഭക്ഷണശീലം പിന്തുടരാൻ ഗവേഷകർ നിർദേശം നൽകിയിരുന്നു. ഇതിൽ, പകുതി പേരോട് മാത്രം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് 10 ഗ്രാം കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാറും കഴിക്കാൻ ആവശ്യപ്പെട്ടു.
ഇതിൽനിന്ന്, പ്രോട്ടീൻ ബാർ കഴിച്ചവരിൽ മാത്രം ഏകദേശം മൂന്ന് കിലോയോളം ഭാരം കുറഞ്ഞതായാണ് കണ്ടെത്തൽ. മറ്റുള്ളവരിൽ ആകട്ടെ കുറഞ്ഞത് 1.5 കിലോയും. കൊളാജൻ അടങ്ങിയ ഭക്ഷണം കഴിച്ചവരിൽ വിശപ്പ് കുറഞ്ഞതാണ് അവരിൽ ഭാരം കുറയാൻ കാരണമായതെന്നാണ് ഗവേഷകർ പറയുന്നത്.
Content Highlights: Collagen-Enriched Protein Bars: A New Approach to Weight Management
Published: 14 May 2025, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented