രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോള്‍ കൂടെ നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് പോപ് ഇതിഹാസ ഗായിക മഡോണ. കഴിഞ്ഞ മാസമാണ് ഗുരുതരമായ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് 64-കാരിയായ മഡോണയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ജൂണില്‍ തുടങ്ങേണ്ടിയിരുന്ന മഡോണയുടെ 'സെലബ്രേഷന്‍' ലോകപര്യടനവും നീട്ടിവെച്ചിരുന്നു.
തന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ താന്‍ ഭാഗ്യവതിയാണെന്നും മഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള സ്‌നേഹമാണ് ഏറ്റവും നല്ല മരുന്നെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ട് ഒരു മാസം കഴിഞ്ഞുവെന്നും മഡോണ കുറിപ്പില്‍ പറയുന്നു.
മൈക്കല്‍ ജാക്‌സണ്‍ന്റെ മുഖമുള്ള ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന അമേരിക്കന്‍ ആര്‍ട്ടിസ്റ്റായ കെയ്ത് ഹാറിങ്ങിന്റെ, പോളറോയ്ഡ് ചിത്രവും ഈ പോസ്റ്റിനൊപ്പം മഡോണ പങ്കുവെച്ചിട്ടുണ്ട്. അമേരിക്കയിലെ വിഷ്വല്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ ആന്‍ഡി വാര്‍ഹോളാണ് ചിത്രമെടുത്തതെന്നും മഡോണ വെളിപ്പെടുത്തി. ഈ സമ്മാനം തുറന്നപ്പോള്‍ താന്‍ കരഞ്ഞുവെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നതില്‍ എത്രമാത്രം ഭാഗ്യവതിയാണെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും മഡോണ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 24-നാണ് മഡോണയെ ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അവര്‍ ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സംഗീത ജീവിതത്തില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് മഡോണ 'സെലബ്രേഷന്‍ ടൂര്‍' എന്ന പേരില്‍ ലോകപര്യടനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജൂലൈ 15-ന് വാന്‍കോവറില്‍ നിന്ന് തുടങ്ങി ഡിസംബര്‍ ഒന്നിന് ആംസ്റ്റര്‍ഡാമില്‍ അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു പര്യടനം.
Content Highlights: pop star madonna says she feel lucky to be alive after health scare
Published: 31 Jul 2023, 10:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented