പല കാരണങ്ങളാലും അനാരോഗ്യകരമായ ഭക്ഷണക്രമം തുടരുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഇത് പലതരം രോഗങ്ങൾക്കും കാരണമാകും. അതിൽ ഒന്നാണ് ക്രോണിക് കിഡ്നി ഡിസീസ് (CKD). ഇപ്പോഴിതാ, സസ്യാഹാരം കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരം കുറയ്ക്കുന്നത് CKD വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
എന്താണ് EAT-Lancet ഡയറ്റ്?
EAT-Lancet ഡയറ്റിൽ പ്രധാനമായും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, നട്സ് എന്നിവയാണ് ഉൾപ്പെടുന്നതെന്ന് മെഡിക്കൽ ന്യൂസ് ടുഡേ റിപ്പോർട്ടിൽ പറയുന്നു. മത്സ്യം, കോഴിയിറച്ചി എന്നിവ മിതമായ അളവിലുണ്ട്. എന്നാൽ, റെഡ് മീറ്റ്, സംസ്കരിച്ച മാംസം, പഞ്ചസാര ചേർത്തതും സംസ്കരിച്ചതുമായ ധാന്യങ്ങൾ, അന്നജം അടങ്ങിയ പച്ചക്കറികൾ എന്നിവ വളരെ കുറഞ്ഞ അളവിലോ തീരെയില്ലാതെയോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്താണ് വിട്ടുമാറാത്ത വൃക്കരോഗം?
അരിപ്പ പോലെയാണ് നമ്മുടെ ശരീരത്തിലെ വൃക്കകൾ പ്രവർത്തിക്കുന്നത്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അധിക ജലം എന്നിവ ഇവ അരിച്ചെടുക്കുന്നു. എല്ലുകളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിലും വൃക്കകൾക്ക് പ്രധാന പങ്കുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതോടെ അവയ്ക്ക് മാലിന്യങ്ങൾ അരിച്ചെടുക്കാൻ സാധിക്കില്ല. ഇത് രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാവുകയും ചെയ്യും.
ക്രമേണ വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനാലാണ് ഈ രോഗത്തെ 'വിട്ടുമാറാത്ത വൃക്കരോഗം' അഥവാ chronic kidney disease എന്ന് പറയുന്നത്. വൃക്കസ്തംഭനത്തിലേയ്ക്ക് പോലും ഈ രോഗം നയിച്ചേക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ രോഗം വഷളാകും. വിട്ടുമാറാത്ത വൃക്കരോഗം പൂർണമായി ഭേദമാക്കാൻ കഴിയില്ലെന്ന് ക്ലീവ്ലാൻഡ് ക്ലിനിക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഗം മൂർച്ഛിക്കുന്നത് തടയാനാകും. അവസാനഘട്ടത്തിൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയ ചികിത്സാരീതി പരീക്ഷിക്കാവുന്നതാണ്.
ലക്ഷണങ്ങൾ
പ്രാരംഭഘട്ടത്തിൽ ഈ രോഗം അധികം ലക്ഷണങ്ങൾ കാണിക്കാറില്ല. പതിവായ മൂത്രപരിശോധന അത്യാവശ്യമാണ്. രക്തസമ്മർദ്ദം, പ്രമേഹം പോലുള്ള അപകടസാധ്യതാ ഘടകങ്ങളുടെ നിയന്ത്രണവും പ്രധാനമാണ്. മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും രോഗം മൂർച്ഛിക്കുന്നതും ഗുരുതരമായ സങ്കീർണതകൾ തടയാനും സഹായിച്ചേക്കാം. കൂടാതെ, ഈ ലക്ഷണങ്ങളേയും ശ്രദ്ധിക്കാം,
- ക്ഷീണവും ഊർജക്കുറവും.
- കാലുകളിലും, പാദങ്ങളിലും, കണങ്കാലുകളിലും, കൈകളിലുമുള്ള നീര്.
- സാധാരണയിൽ കൂടുതലോ കുറഞ്ഞ തവണയോ മൂത്രമൊഴിക്കുക.
- മൂത്രത്തിൽ പത.
- വിശപ്പില്ലായ്മ.
- ഓക്കാനം അല്ലെങ്കിൽ ഛർദ്ദി.
- ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ചൊറിച്ചിൽ.
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
- ഉറക്കപ്രശ്നങ്ങൾ.
- പ്രത്യേകിച്ച് കാരണമില്ലാതെ ശരീരഭാരം കുറയുന്നത്.
- രോഗം മൂർച്ഛിച്ച ഘട്ടത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടേക്കാം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.
- ഭക്ഷണക്രമം ശ്രദ്ധിക്കുക. സമീകൃതാഹാരം കഴിക്കാം.
- പുകവലിക്കുകയോ പുകയില ഉൽപ്പന്നങ്ങളോ ഉപയോഗിക്കരുത്.
- ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും 30 വീതം മിനിറ്റ് വ്യായാമം ചെയ്യുക.
- ആരോഗ്യകരമായ ഭാരം നിലനിർത്തുക.
- മദ്യം ഒഴിവാക്കാം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover how a plant-forward diet, like the EAT-Lancet plan, can significantly reduce your risk of Chronic Kidney Disease (CKD). Learn more about kidney health.
Published: 27 Jan 2026, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented