ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്ന വലിയൊരു വിഭാഗം ആളുകളുടേയും പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്. എന്നാൽ, ഓട്സ് എങ്ങനെ കഴിക്കുന്നുവെന്നതും എത്രത്തോളം കഴിക്കുന്നുവെന്നതും പ്രധാനമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്തിനൊപ്പമാണ് ഓട്സ് കഴിക്കുന്നത് എന്നതും ശ്രദ്ധിക്കണം. ശരിയായ രീതിയിൽ സമീകൃതാഹാരത്തിന്റെ ഭാഗമായി ഓട്സ് കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും പറയുന്നു,
കൊളസ്‌ട്രോൾ കുറയ്ക്കാൻ ഓട്‌സ് എങ്ങനെ സഹായിക്കുന്നു?
ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ(beta-glucan) എന്ന ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ കുടലിൽ ഒരു ജെൽ പോലുള്ള പദാർഥം രൂപപ്പെടുത്താൻ സഹായിക്കുകയും ഈ ജെൽ കൊളസ്‌ട്രോൾ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. ഓട്‌സ് പോലെ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് എൽഡിഎൽ (LDL) അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്കോ ഹൃദ്രോഗ സാധ്യതയുള്ളവർക്കോ ഓട്‌സ് ശുപാർശ ചെയ്യുന്നതിന്റെ കാരണവും ഇതാണ്.
എങ്ങനെ കഴിക്കണം?
പ്ലെയിൻ ഓട്സ് കഴിക്കാം
ഇൻസ്റ്റന്റ് അല്ലെങ്കിൽ ഫ്ലേവർഡ് ഓട്സിന് പകരം സ്റ്റീൽ-കട്ട് ഓട്സോ റോൾഡ് ഓട്സോ തിരഞ്ഞെടുക്കാം. പാക്കേജ് ചെയ്ത പല ഓട്സുകളിലും പഞ്ചസാര ചേർക്കുന്നതിനാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കും.
ഫൈബർ ടോപ്പിങ്ങ് ചേർക്കാം
ഓട്സിനൊപ്പം ആപ്പിൾ, ബെറി, അല്ലെങ്കിൽ പിയർ പോലുള്ള പഴങ്ങളും നട്സ് അല്ലെങ്കിൽ സീഡ്സും ചേർക്കാം. ഈ ഭക്ഷണം കൊളസ്ട്രോൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പഞ്ചസാരയും കൊഴുപ്പും നിയന്ത്രിക്കാം
ഓട്സിൽ പഞ്ചസാര, തേൻ, ക്രീം, അല്ലെങ്കിൽ വെണ്ണ എന്നിവ ചേർക്കുന്നത് ഒഴിവാക്കുക. പകരം, പഴങ്ങളിൽ നിന്നുള്ള സ്വാഭാവിക മധുരം പ്രയോജനപ്പെടുത്താം.
ഓട്സ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമോ?
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പുറമെ ഓട്സിന് മറ്റ് ആരോഗ്യഗുണങ്ങളുമുണ്ടെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിച്ചേക്കാം. കൂടാതെ, ഓട്സ് കഴിക്കുന്നത് സംതൃപ്തി നൽകുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover how to eat oats to effectively lower cholesterol & boost heart health. Learn best toppings, portion control, & healthy pairings for optimal results.
Published: 30 Jan 2026, 06:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented