കാൻസർ രോഗപ്രതിരോധത്തിൽ നിർണായക കണ്ടെത്തലുമായി ഗവേഷകർ. ട്യൂമറുകൾക്കെതിരെയുള്ള ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഒരു mRNA ഗവേഷകർ വാക്സിൻ വികസിപ്പിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതിന് പിന്നിൽ.
നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിങ്ങിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളിലാണ് ആദ്യമായി പരീക്ഷണം നടത്തിയത്. ഇമ്മ്യൂൺ ചെക്ക്പോയിൻ്റ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന സാധാരണ ഇമ്മ്യൂണോതെറാപ്പി മരുന്നുകളുമായി സംയോജിപ്പിക്കുമ്പോൾ ഈ വാക്സിൻ അവയിൽ ശക്തമായ ആൻ്റിട്യൂമർ ഫലങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ഈ വാക്സിൻ പ്രത്യേക ട്യൂമർ പ്രോട്ടീനുകളെ ലക്ഷ്യമിടുന്നില്ല എന്നതും പുതിയ കണ്ടെത്തലിൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്. പകരം, ഒരു വൈറസിനെതിരെ പോരാടുന്നതുപോലെ ഒരു രോഗപ്രതിരോധ സംവിധാനത്തെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവയെ ആശ്രയിക്കാതെ കാൻസർ ചികിത്സിക്കുന്നതിനുള്ള ഒരു പുതിയ മാർഗമായിരിക്കും ഈ കണ്ടെത്തലെന്ന് പ്രധാന ഗവേഷകൻ ഡോ. എലിയാസ് സയൂർ അറിയിച്ചു. കൂടാതെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളും ഈ പഠനത്തിന് പിന്തുണ നൽകുന്നുണ്ട്.
ഭാവിയിൽ മനുഷ്യരിൽ നടത്തുന്ന പഠനങ്ങളിൽ സമാനമായ ഫലങ്ങൾ കാണിക്കുകയാണെങ്കിൽ ചികിത്സിക്കാൻ പ്രയാസമുള്ളതും ചികിത്സയെ പ്രതിരോധിക്കുന്നതുമായ പലതരം അർബുദങ്ങളെ മാറ്റിയെടുക്കാൻ ഈ വാക്സിന് സാധിച്ചേക്കുമെന്ന് പ്രതീക്ഷയിലാണ് ഗവേഷകർ.
Content Highlights: Scientists Develop Revolutionary mRNA Vaccine
Published: 19 Jul 2025, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented