മൈഗ്രേൻ പലപ്പോഴും സാധാരണ തലവേദനയോ, സമ്മർദ്ദം മൂലമുള്ള അസ്വസ്ഥതയോ ആയി പലരും തള്ളിക്കളയാറുണ്ട്. എന്നാൽ എല്ലാ തലവേദനകളും അസാധാരണമല്ല. തുടർച്ചയായതോ, കഠിനമായതോ, അസാധാരണമായതോ ആയ മൈഗ്രേനുകൾ ചിലപ്പോൾ അടിയന്തര ചികിത്സ ആവശ്യമുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയായിരിക്കും. ചില മൈഗ്രേനുകൾ വെറുമൊരു തലവേദന മാത്രമല്ല, ബ്രെയിൻ ട്യൂമർ പോലുള്ള ഗുരുതരമായ രോഗാവസ്ഥകളുടെ ലക്ഷണങ്ങളായിരിക്കാനും സാധ്യതയുള്ളതായി ഡൽഹി എയിംസിലെ ന്യൂറോളജിസ്റ്റ് ഡോ. രാഹുൽ ചൗള പറയുന്നു.
45 വയസ്സുള്ള ഒരാൾ 20 വർഷമായി മൈഗ്രേനാൽ ബുദ്ധിമുട്ടുകയായിരുന്നു. മരുന്നുകളുടെ സഹായത്തോടെ വേദന നിയന്ത്രണത്തിലായിരുന്നു. ആറുമാസം മുൻപ്, അദ്ദേഹം മൈഗ്രേനിനുള്ള മരുന്നുകൾ കഴിക്കുന്നത് നിർത്തി. ആ സമയത്ത് തലവേദന ഉണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ രണ്ട് മാസമായി, അദ്ദേഹം വിട്ടുമാറാത്ത തലവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. തുടക്കത്തിൽ, ഇത് മൈഗ്രേൻ ആണെന്ന് കരുതി രോഗി ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സിച്ചു. ഒരു മാസത്തോളം തുടർച്ചയായി മരുന്ന് കഴിച്ചിട്ടും തലവേദനയ്ക്ക് കുറവുണ്ടായില്ല.
രോഗി പരിശോധനയ്ക്കായി വന്നപ്പോൾ, നടത്തത്തിൽ അസ്ഥിരത പോലുള്ള സൂക്ഷ്മമായ ലക്ഷണങ്ങൾ കണ്ടെത്തപ്പെട്ടു. എംആർഐ പരിശോധനയിൽ കാരണം വ്യക്തമായി. തലച്ചോറിൽ ട്യൂമറായിരുന്നു, ഡോക്ടർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മൈഗ്രേന്റെ വേദനയിൽ പെട്ടെന്ന് വർധനവുണ്ടായാൽ ശ്രദ്ധിക്കാം. അത് തലച്ചോറിലെ ഘടനാപരമായ ഒരു പ്രശ്നത്തിൻ്റെ സൂചനയാകാം. വേദനയോടുകൂടിയ കഠിനമായ ഛർദ്ദി, അപസ്മാരം, കാഴ്ചയിലെ പ്രശ്നങ്ങൾ, ശബ്ദത്തിലെ മാറ്റങ്ങൾ, കയ്യിലോ കാലിലോ തരിപ്പ് അല്ലെങ്കിൽ ബലഹീനത, നടക്കുമ്പോൾ വേച്ചുപോകുന്നത് തുടങ്ങിയ മുന്നറിയിപ്പ് ലക്ഷണങ്ങളേയും കരുതുക. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടുക.
Content Highlights: Don`t ignore persistent, severe headaches. What seemed like a migraine could be a brain tumor. Learn the crucial warning signs and when to seek immediate medical help.
Published: 06 Oct 2025, 06:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented