ഒക്‌ലഹോമ: അഞ്ചാം വയസ്സുമുതൽ ‘ഇരുമ്പുശ്വാസകോശ’ത്താൽ ജീവൻ നിലനിർത്തിയിരുന്ന മാർത്ത ലിലാർഡ് (78) വിടപറഞ്ഞു. യു.എസിൽ ഇരുമ്പുശ്വാസകോശം ഉപയോഗിച്ച് ജീവിച്ചിരുന്ന അവസാന പോളിയോ ബാധിതയാണ് ഒക്‌ലഹോമ സ്വദേശിയായ മാർത്ത. ജൂൺ 26-നായിരുന്നു അന്ത്യം. മരണവാർത്ത ഇപ്പോഴാണ് പുറത്തുവിടുന്നത്.
അഞ്ചാംവയസ്സിലെ പോളിയോബാധയാണ് മാർത്തയുടെ ജീവിതമത്രയും കൃത്രിമശ്വസനയന്ത്രത്തിലാക്കിയത്. 20 വയസ്സു കഴിഞ്ഞ് ജീവിക്കില്ലെന്നായിരുന്നു ഡോക്ടർമാർ വിധിച്ചത്. എന്നാൽ, മാർത്തയുടെ മനോവീര്യവും ജീവിക്കണമെന്ന അടങ്ങാത്ത അഭിനിവേശവും അവരെ അതിജീവനത്തിന് സഹായിച്ചെന്ന് സഹോദരി സിൻഡി പറഞ്ഞു.
കുട്ടിക്കാലത്ത് ദിവസവും രണ്ടുമണിക്കൂർ മാത്രമാണ് സ്കൂളിൽ പോയിരുന്നത്. അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ ടെലിഫോണിലൂടെയായി പഠനം. മാർത്തയെ ഒപ്പം കൊണ്ടുപോകുന്നതിനായി കുടുംബം പലപ്പോഴും റോഡുമാർഗം ട്രെയ്‌ലറിലാണ് യാത്രപോയിരുന്നത്. വലിപ്പമേറിയ ഇരുമ്പ് ശ്വാസകോശത്തിനു കടക്കാൻ കഴിയുന്ന വാതിലുകളുള്ള ഹോട്ടലുകൾ പോലും മുൻകൂട്ടി കണ്ടെത്തി ബുക്ക് ചെയ്യാറുണ്ടായിരുന്നു. 1979-ലാണ് യു.എസിൽ പോളിയോ നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ചത്.
ഇരുമ്പ് ശ്വാസകോശം
രോഗിയുടെ തല ഒഴികെയുള്ള മുഴുവൻ ശരീരവും ഉൾക്കൊള്ളുന്ന വലിയ, വായു കടക്കാത്ത ലോഹ സിലിൻഡറാണിത്. ഒരുതരം നെഗറ്റീവ്-പ്രഷർ മെക്കാനിക്കൽ വെന്റിലേറ്റർ. ചേംബറിനുള്ളിലെ വായുമർദം മാറ്റുന്നതിലൂടെ, രോഗിയുടെ നെഞ്ച് വികസിക്കാനും ചുരുങ്ങാനും യന്ത്രം പ്രേരിപ്പിക്കുകയും സ്വാഭാവിക ശ്വസനത്തെ സഹായിക്കുകയും ചെയ്യും. 1927-ൽ ഹാർവാഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഫിലിപ്പ് ഡ്രിങ്കറും ലൂയി ഷോയും ചേർന്നാണ് ഇത് വികസിപ്പിച്ചത്. 1940-കളിലും 50-കളിലും പോളിയോ പടർന്നുപിടിച്ചപ്പോൾ നിർണായക ജീവൻ രക്ഷാഉപകരണമായി അതുമാറി.
Content Highlights: Martha Lillard lived for 73 years in an iron lung after contracting polio at age five., She defied medical predictions that she would not live past age 20., The iron lung, a negative-pressure ventilator, was crucial for polio patients in the 1940s and 50s., Her life serves as a testament to human resilience and adaptation in the face of extreme medical limitations.
Published: 12 Jul 2026, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented