ക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിൽ പല കാരണങ്ങളും നിർണായകമാണ്. പ്രമേഹമുള്ളവർ ഈ അളവ് ആരോഗ്യകരമായി നിലനിർത്തുന്നത് മറ്റ് സങ്കീർണതകൾ തടയാനും സഹായിക്കും. ഇപ്പോഴിതാ, ഡയറ്റിൽ വലിയ മാറ്റം വരുത്താതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി തുടരാൻ സഹായിക്കുന്ന ഒരു മാർഗത്തെക്കുറിച്ച് പറയുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേഥി.

To advertise here,

'ഷുഗർ നിയന്ത്രിക്കുന്നതിന് കർശനമായ ഭക്ഷണക്രമം ആവശ്യമാണെന്ന് പലരും കരുതുന്നു. ഭക്ഷണം കഴിഞ്ഞ് 10 മിനിറ്റ് നടക്കുന്നത് ഭക്ഷണക്രമത്തിലെ മാറ്റങ്ങൾക്ക് തുല്യമായി ഗ്ലൂക്കോസ് കുറയ്ക്കാൻ സഹായിക്കും', ഡോക്ടർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

നടക്കുന്നതുകൊണ്ടുള്ള പ്രയോജനം

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയും
  • കുറഞ്ഞ ഇൻസുലിൻ അളവ്
  • കരളിൽ കൊഴുപ്പ് സംഭരണം കുറയുന്നു
  • വയറ്റിലെ കൊഴുപ്പ് കുറയുന്നു
  • സ്ഥിരമായ ഊർജ്ജം

ഇവർ പാലിക്കണം

  • പ്രീഡയബറ്റീസ് ഉള്ളവർ
  • ടൈപ്പ് 2 പ്രമേഹമുള്ളവർ
  • ഫാറ്റി ലിവർ രോഗം ഉള്ളവർ
  • ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ
  • വയറ്റിൽ അധികമായി കൊഴുപ്പുള്ള ആളുകൾ

https://www.instagram.com/p/DSYJB5YDURe/?utm_source=ig_embed&ig_rid=653d4ec1-dfca-4027-b418-870a157dba9e

എങ്ങനെ പ്രവർത്തിക്കുന്നു?

കാലുകൾ ചലിക്കുമ്പോൾ പേശികൾ ഒരു സ്പോഞ്ച് പോലെ രക്തത്തിലെ ഗ്ലൂക്കോസിനെ വലിച്ചെടുക്കുന്നുവെന്ന് ഡോക്ടർ പറയുന്നു. ഇത് പഞ്ചസാരയുടെ അളവും ഇൻസുലിൻ അളവും കുറയ്ക്കുന്നു. ഇൻസുലിൻ കുറയുന്നത് വഴി കരളിലെ കൊഴുപ്പ് കുറയുകയും ഇത് ഫാറ്റി ലിവർ ഉണ്ടാകുന്നത് തടയുകയും ചെയ്യുമെന്നും ഡോക്ടർ പറയുന്നു.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)