കണ്ണൂർ: വീട്ടുപരിസരത്തോ, സ്ഥാപനങ്ങളിലോ കൊതുക് വളരുന്ന സാഹചര്യം ഉണ്ടെങ്കിൽ ജാഗ്രത. പരിസരം വൃത്തിഹീനമായി കിടക്കുന്നതും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നതും കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കുറ്റകരമാണ്. കൊതുകിന്റെ ഉറവിടം നശിപ്പിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരേ കേസെടുക്കും. ആദ്യം നോട്ടീസ് നൽകും. പരിഹരിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും.
വീഴ്ചവരുത്തുന്നവരിൽനിന്ന് 2000 രൂപമുതൽ 10,000 രൂപവരെ പിഴയീടാക്കാൻ വകുപ്പുണ്ട്.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരിൽ കുറയാത്ത ആരോഗ്യപ്രവർത്തകർക്കോ തദ്ദേശസ്ഥാപനങ്ങൾക്കോ പരിശോധനനടത്താം.
ഡ്രൈ ഡേ
കൊതുകുജന്യരോഗങ്ങൾ പ്രതിരോധിക്കാൻ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ.
രോഗങ്ങളുടെ പട്ടിക വലുത്
ഡെങ്കിപ്പനി കേരളത്തിൽ വൻഭീഷണിയാവുകയാണ്. എല്ലാ ജില്ലകളിലും വ്യാപനമുണ്ട്. ഈ മാസം സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ 4547 കേസുകളായി. ഈ വർഷം 13,628 കേസുകളും. വെസ്റ്റ്നൈൽ പനി, മലമ്പനി, ചിക്കുൻഗുനിയ കേസുകളും റിപ്പോർട്ടുചെയ്തു. സിക്ക, ജപ്പാൻ ജ്വരം എന്നിവയും കൊതുക് പരത്തുന്നതാണ്. അതിർത്തിക്കപ്പുറത്തുനിന്ന് മഞ്ഞപ്പനിപോലും വന്നെത്താം.
കാലാവസ്ഥ കൊതുകിന് അനുകൂലം
മഴ ദിവസങ്ങളായി മാറിനിൽക്കുകയാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുതലുമാണ്. ഇതുരണ്ടും കൊതുകിന്റെ പ്രജനനത്തിന് അനുകൂലസാഹചര്യമാണ് ഒരുക്കുന്നത്.
ബ്രിട്ടോ ഇൻഡക്സ് ഉയർന്നു
കൊതുകുകളുടെ സാന്ദ്രതയും പ്രജനനത്തോതും അളക്കാനുള്ള മാനദണ്ഡമാണ് ബ്രിട്ടോ ഇൻഡക്സ്. ഈ സൂചിക 20-ൽ കൂടുന്നത് രോഗവ്യാപനസാധ്യത കൂട്ടും. സംസ്ഥാനത്ത് പലയിടങ്ങളിലും ഇത് 50-നും 100-നും മുകളിലാണ്.
Content Highlights: Non-compliance with mosquito control leads to fines between ₹2,000 and ₹10,000., Kerala Public Health Act 2023 empowers local authorities to inspect and prosecute.
Published: 19 Jun 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented