ഗർഭാശയഗള അർബുദത്തിനെതിരേയുള്ള സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ (എച്ച്.പി.വി.) കാംപെയ്‌ൻ 31-ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് കുത്തിവെപ്പ് എടുത്തത് 33 ശതമാനം മാത്രം. വ്യാഴാഴ്ചവരെയുള്ള കണക്കനുസരിച്ച് 88,351 പെൺകുട്ടികളാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14-15 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്.

To advertise here,

ഫെബ്രുവരി 28 മുതൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 4000-6500 രൂപവരെ വിലവരുന്ന വാക്സിനാണിത്.

ബോധവത്കരണ പരിപാടികൾ വേണ്ടത്ര നടക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. പരിചിതമല്ലാത്ത വാക്സിനെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും രക്ഷിതാക്കളെ പിന്നാക്കംവലിച്ചു.

ഗർഭാശയഗള അർബുദം

  • രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനം
  • 99.7 ശതമാനം ഗർഭാശയഗള അർബുദങ്ങൾക്ക് പിന്നിലും ഹ്യൂമൻ പാപ്പിലോമ വൈറസ് കാരണമുള്ള തുടർച്ചയായ അണുബാധ.
  • രാജ്യത്ത് വർഷം ഒരുലക്ഷം സ്ത്രീകളിൽ 11.6 പേർക്ക് രോഗബാധ. ഇവരിൽ പകുതിയോളം പേർ മരണത്തിന് കീഴടങ്ങുന്നു.

വാക്സിൻ എവിടെ കിട്ടും

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ പണമടയ്ക്കണം.

 

വാക്സിൻ സ്വീകരിച്ചവരുടെ കണക്ക് ( ജില്ല തിരിച്ച്)കുത്തിവെപ്പ് എടുത്തവർ14-15 പ്രായത്തിലുള്ള പെൺകുട്ടികൾശതമാനം
തിരുവനന്തപുരം101392335243.4
കൊല്ലം100391937551.8
ആലപ്പുഴ68931435248
കോട്ടയം43661273434.3
പത്തനംതിട്ട5020728868.9
ഇടുക്കി3317818740.5
എറണാകുളം81702235836.5
തൃശ്ശൂർ90622285239.7
പാലക്കാട്66992342728.6
മലപ്പുറം52914492911.8
കോഴിക്കോട്58622634222.3
വയനാട്2555726735.2
കണ്ണൂർ84052351235.7
കാസർകോട്25331288919.7
ആകെ88,3512,68,86432.9

തീർത്തും സുരക്ഷിതം

ഈ വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഒരു പാർശ്വഫലവുമുണ്ടാകില്ല. ഗർഭാശയഗള അർബുദത്തിനെതിരേ 90 ശതമാനത്തിനുമുകളിൽ ഫലപ്രാപ്തിയുള്ള വാക്സിനാണിത്. ധൈര്യമായി വാക്സിൻ നൽകി പെൺകുട്ടികൾക്ക് കരുതലൊരുക്കണമെന്നാണ് രക്ഷിതാക്കളോട് പറയാനുള്ളത്.

ഡോ. പ്രമീള മേനോൻ, പ്രൊഫസർ, ഗൈനക്കോളജി വിഭാഗം, അമല മെഡിക്കൽ കോളേജ്, തൃശ്ശൂർ